ADVERTISEMENT

കൊരട്ടി∙ ദു:ഖവെള്ളി ദിനത്തിൽ പള്ളികളിലെ പ്രാർഥനാ ചടങ്ങുകളിൽ ഒരുമിച്ചു പങ്കെടുത്ത് സ്ഥാനാർഥികൾ. ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സനീഷ്‌കുമാർ ജോസഫ്, എൽഡിഎഫ് സ്ഥാനാർഥി ഡെന്നീസ് കെ.ആന്റണി എന്നിവരാണു സെന്റ് മേരീസ് ഫൊറോന പള്ളിയിൽ രാവിലെ 6.30നുള്ള കുർബാനയ്ക്ക് ഒന്നിച്ചെത്തിയത്.

പള്ളിയങ്കണത്തിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ അതിശയം പങ്കുവച്ച ഇരുവരും കുർബാനയ്ക്കു ശേഷം പള്ളിയങ്കണത്തിലേക്കിറങ്ങി. പരിചയക്കാരോടും പള്ളിയിലെത്തിയവരോടും വിശേഷങ്ങൾ തിരക്കി ഇരുവരും വോട്ടഭ്യർഥിച്ചു. പിരിയുന്നതിനു മുൻപ് തോളിൽ കയ്യിട്ട് സൗഹൃദം പുതുക്കി, വിശേഷങ്ങൾ പരസ്പരം തിരക്കാനും മറന്നില്ല. കൊരട്ടി ഹിദായത്തുൽ ജുമാ മസ്ജിദിലും ഇരുവരും എത്തിയിരുന്നു.

ചാലക്കുടി മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണനു കണിക്കൊന്ന സമ്മാനിക്കുന്ന കുട്ടി.
ചാലക്കുടി മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണനു കണിക്കൊന്ന സമ്മാനിക്കുന്ന കുട്ടി.

ചാലക്കുടിയിലും കോടശേരിയിലും പ്രചാരണവുമായി ഉണ്ണിക്കൃഷ്ണൻ

ചാലക്കുടി∙ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണൻ പ്രചാരണത്തിന്റെ ഭാഗമായി ചാലക്കുടി നഗരസഭയിലും കോടശേരി, മേലൂർ പഞ്ചായത്ത് പ്രദേശങ്ങളിലും പര്യടനം നടത്തി. ബിജെപി, ബിഡിജെഎസ് പാർട്ടി ഭാരവാഹികളെയും പ്രവർത്തകരെയും കൂടാതെ പ്രമുഖ വ്യക്തികളെയും സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com