ADVERTISEMENT

ചേർപ്പ് ∙ എൻഡിഎ നാട്ടിക നിയോജക മണ്ഡലം സ്ഥാനാർഥി ലോജനൻ അമ്പാട്ടിന്റെ തിര​​ഞ്ഞെടുപ്പ് പ്രചാരണാർഥം തായംകുളങ്ങര മഹാത്മാ മൈതാനിയിൽ നിന്നു പെരുമ്പിള്ളിശേരി സെന്റർ വരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ റോഡ് ഷോ നടത്തി. മഹാത്മ മൈതാനിയിലെ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു റോഡ് ഷോ ആരംഭിച്ചത്.

സ്ഥാനാർഥി ലോജനൻ അമ്പാട്ട്, മംഗലാപുരം സൗത്ത് എംഎൽഎ വേദവ്യാസ കമ്മത്ത്, മണ്ഡലം പ്രസിഡന്റ് ഇ.പി.ഹരീഷ്, സേവ്യൻ പള്ളത്ത്, എ.കെ.ചന്ദ്രശേഖരൻ, പ്രശാന്ത് ലാൽ, ഷൈൻ നെടിയിരിപ്പിൽ, രാജീവ് കണാറ, മനോഷ് ബ്രാരാത്ത്, കെ.വി.അരുൺ ഗിരി എന്നിവർ നേതൃത്വം നൽകി. റോഡ് ഷോക്ക് മുന്നോടിയായി തൃപ്രയാർ കിഴക്കേ നടയിൽ നിന്ന് ചേർപ്പിലേക്കു  ബൈക്ക് റാലിയും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com