ADVERTISEMENT

വടക്കാഞ്ചേരി ∙ നിയോജകമണ്ഡലത്തിലെ 3 മുന്നണി സ്ഥാനാർഥികളും ഇന്നലെ തിരഞ്ഞെടുപ്പു പര്യടനത്തിൽ സജീവമായി. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര രാവിലെ ആമ്പക്കാട് പള്ളിയിൽ പ്രാർഥനയിൽ പങ്കെടുത്തു.

എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വടക്കാഞ്ചേരിയിൽ കായിക താരങ്ങൾ, കായിക അധ്യാപകർ എന്നിവരുമായി ചർച്ച നടത്തുന്നു.
എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വടക്കാഞ്ചേരിയിൽ കായിക താരങ്ങൾ, കായിക അധ്യാപകർ എന്നിവരുമായി ചർച്ച നടത്തുന്നു.

തുടർന്ന് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് മേഖലകളിലെ വീടുകളിലും കോളനികളിലും സന്ദർശനം നടത്തി. എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി മണ്ഡലത്തിലെ കായിക വികസനത്തെക്കുറിച്ച് കായിക താരങ്ങൾ, കായിക അധ്യാപകർ എന്നിവരുമായി സംവദിച്ചു.

വടക്കാഞ്ചേരിൽ എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബു  പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്നു.
വടക്കാഞ്ചേരിൽ എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്നു.

എൻഡിഎ സ്ഥാനാർഥി ടി.എസ്. ഉല്ലാസ് ബാബു പേരാമംഗലം, പേരാതൃക്കോവ്, മുണ്ടൂർ സെന്റർ, കൈപ്പറമ്പ് സെന്റർ, പുത്തൂർ സെന്റർ, വടക്കുമുറി, തെക്കുമുറി, തോളൂർ സെന്റർ, പറപ്പൂർ സെന്റർ, മുള്ളൂർ സെന്റർ, അമ്പലംകാവ്, അടാട്ടുചന്ത, ചിറ്റിലപ്പിള്ളി ഗ്രൗണ്ട്, വിളക്കുംകാൽ, പുത്തിശേരി, അമല സെന്റർ എന്നിവിടങ്ങളിൽ പര്യടനം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com