ADVERTISEMENT

കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികൾ ഇന്ന് രാവിലെ 8ന് ശൃംഗപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലും (പി. ഭാസ്കരൻ സ്മാരക സ്കൂൾ), മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലും വിതരണം ചെയ്യും. 555 ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികൾ വിതരണ കേന്ദ്രത്തിൽ വിതരണത്തിനു തയാറാക്കി.

രാവിലെ 7ന് ജീവനക്കാർ അതതു സെന്ററുകളിൽ എത്തും. പോളിങ് ഉദ്യോഗസ്ഥർ 8ന് എത്തുന്നതനുസരിച്ചു ഉടൻ പോളിങ് സാമഗ്രികൾ വിതരണം നടത്തും.1 മുതൽ 15 ബൂത്തുകൾ കേന്ദ്രീകരിച്ചു സെക്ടറൽ ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോളിങ് സാമഗ്രികൾ എത്തിക്കുന്നതിന് ഇവരുടെ മേൽനോട്ടവും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com