ADVERTISEMENT

ചേലക്കര∙ നിയോജക മണ്ഡലത്തിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ നേടിയത് മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷം. 39400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ രാധാകൃഷ്ണന്റെ വിജയം. ജില്ലയിൽ ഇത്രയും ഭൂരിപക്ഷം ഇത്തവണ വേറാരും  നേടിയിട്ടില്ല.

2011ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ കെ.ബി. ശശികുമാറിനെതിരെ കെ. രാധാകൃഷ്ണൻ നേടിയ 24676 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ മറികടന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ രമ്യ ഹരിദാസിനു ചേലക്കര നിയോജക മണ്ഡലത്തിൽ 23695 വോട്ടിന്റെ ഭൂരിപക്ഷം നേടാനായിരുന്നു.  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പതിനായിരത്തിലേറെ ഭൂരിപക്ഷം എൽഡിഎഫും നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com