കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ് പോസിറ്റീവ്; പിപിഇ കിറ്റ് അണിഞ്ഞ് കുഞ്ഞിനെ സംരക്ഷിച്ച് പഞ്ചായത്തംഗം

  കൈക്കുഞ്ഞുമായി കുന്നംകുളം മലങ്കര ആശുപത്രിയിലെ സന്ദർശക മുറിയിൽ ഇരിക്കുന്ന ചാലിശ്ശേരി പഞ്ചായത്ത് അംഗം ഫാത്തിമത് സിൽജ.
കൈക്കുഞ്ഞുമായി കുന്നംകുളം മലങ്കര ആശുപത്രിയിലെ സന്ദർശക മുറിയിൽ ഇരിക്കുന്ന ചാലിശ്ശേരി പഞ്ചായത്ത് അംഗം ഫാത്തിമത് സിൽജ.
SHARE

പെരുമ്പിലാവ് ∙ 20 ദിവസം പ്രായമായ ശിശുവിന്റെ കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ് പോസിറ്റീവ് ആയി കുന്നംകുളം മലങ്കര ആശുപത്രിയിലായതോടെ കുഞ്ഞിന്റെ സംരക്ഷണം 5 മണിക്കൂറോളം ഏറ്റെടുത്ത് ചാലിശ്ശേരി പഞ്ചായത്ത് അംഗം ഫാത്തിമത് സിൽജ. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ അമ്മയും മറ്റു കുടുംബാംഗങ്ങളും കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു. കുഞ്ഞിനു കോവിഡ് പരിശോധന നടത്തിയിരുന്നില്ല.

കുഞ്ഞ് നെഗറ്റീവ് ആണെങ്കിൽ ആശുപത്രിയിൽ തുടരാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ സംരക്ഷിക്കാൻ ഫാത്തിമത് സന്നദ്ധയാവുകയായിരുന്നു. പരിശോധന നടപടികൾ പൂർത്തിയാകും വരെ പിപിഇ കിറ്റ് അണിഞ്ഞ്  സന്ദർശക മുറിയിൽ ഫാത്തിമത് കുഞ്ഞിനെ നോക്കി. കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചതോടെ അമ്മയുടെ അരികിലേക്കു മാറ്റി. കൂറ്റനാട് ഞാലിൽ വീട്ടിൽ മൊയ്തീൻകുട്ടിയുടെ ഭാര്യയാണു ഫാത്തിമത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA