ADVERTISEMENT

ചേർപ്പ് ∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത ടീ ഷർട്ടുകൾ വിപണിയിൽ. കടകളിൽ കയറാനും യാത്രകൾക്കുമൊക്കെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ്,  ഫൊട്ടോഗ്രഫർ ഷാന്റോ തളിക്കുളം കോവിഡ് സർട്ടിഫിക്കറ്റ് തന്നെ കച്ചവടം പിടിക്കാൻ വേറിട്ട രീതിയിലൂടെ അവതരിപ്പിക്കുന്നത്. 

സർട്ടിഫിക്കറ്റുമായി ചെന്നാൽ ഇദ്ദേഹം മിനിറ്റുകൾക്കകം ടീ-ഷർട്ടിൽ പ്രിന്റ് ചെയ്തുനൽകും. 2 ഡോസും ലഭിച്ചവർക്ക് ടീ-ഷർട്ടിന്റെ മുന്നിലും പിന്നിലുമായി പ്രിന്റ് ചെയ്യും. കഴുകിയാലും പ്രിന്റ് പോകാത്തതിനാൽ ഈ ടീ ഷർട്ട് എത്ര തവണ വേണമെങ്കിലും ധരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com