കല്യാണത്തിനു മുൻപ് താലിമാല നഷ്ടമായി; പുതിയത് എത്തും മുൻപ് തിരിച്ചുകിട്ടി

521806030
SHARE

ഗുരുവായൂർ ∙ ക്ഷേത്രനടയിലെ കല്യാണമണ്ഡപത്തിൽ ‌കയറിയപ്പോഴാണ് കാസർകോട് പള്ളിയാലുക്കൽ സ്വദേശിയായ വരൻ ശ്രീനാഥിന്റെ അമ്മ 5 പവന്റെ സ്വർണമാലയും അര പവന്റെ താലിയും കാണാനില്ലെന്ന് അറിഞ്ഞത്. ഇത് സൂക്ഷിച്ച പഴ്സ് തിരക്കിൽ നഷ്ടപ്പെടുകയായിരുന്നു.  ഇതോടെ വധൂവരന്മാരും ബന്ധുക്കളും മണ്ഡപത്തിൽ നിന്നു തിരിച്ചിറങ്ങി, പൊലീസിൽ പരാതിപ്പെട്ടു.

സുജിത്

ഇന്നലെ 94 വിവാഹങ്ങൾ ഉണ്ടായിരുന്നതിനാൽ ക്ഷേത്രനടയിൽ നല്ല തിരക്കായിരുന്നു. മാല നഷ്ടപ്പെട്ട വിവരം പൊലീസ് അനൗൺസ് ചെയ്തു. മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ വധൂവരന്മാരുടെ വീട്ടുകാർ തീരുമാനിച്ചു. ഉടൻ തന്നെ പുതിയ താലിയും ചരടും വാങ്ങി വന്നു. ക്ഷേത്ര ദർശനത്തിനെത്തിയ പാലക്കാട് കമ്പ സ്വദേശിയായ കാരക്കാട് അറുമുഖന്റെ മകൻ സുജിത്തിന് താലിമാല അടങ്ങുന്ന പഴ്സ് ഇതിനിടെ വീണു കിട്ടി.

കല്യാണ മാലയാണെന്ന് മനസ്സിലാക്കിയ സുജിത് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ പി. കൃഷ്ണകുമാറിനെ പഴ്സ് ഏൽപിച്ചു. തുടർന്നു പൊലീസ് ഫോണിൽ വരന്റെ വീട്ടുകാരെ ബന്ധപ്പെട്ട് താലിമാല തിരിച്ചു നൽകി. പത്തനംതിട്ട കോന്നി സ്വദേശിനി ശ്രുതിയുടെ കഴുത്തിൽ ശ്രീനാഥ് താലിമാല ചാർത്തി. രണ്ടാമത് വാങ്ങിയ താലി ഭണ്ഡാരത്തിൽ നിക്ഷേപിച്ചു. 

English Summary: Talimala lost before marriage; Recovered before the new one arrives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA