വെയിലിൽ തിളങ്ങിയ ‘ശ്രീ’ തൃശൂരിന് സ്വന്തം

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ സിനിമാ അവാർഡ് നേടിയ ശ്രീരേഖ, ഭർത്താവും നിർമാതാവുമായ സന്ദീപ് ശ്രീധറിനൊപ്പം
SHARE

കൊരട്ടി  ∙ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ശ്രീരേഖയിലൂടെ നാലുകെട്ടിലെ കോനൂരിലേക്ക്. കോനൂർ നാലുകെട്ട് സ്വദേശിയും ചലച്ചിത്ര നിർമാതാവുമായ സന്ദീപ് ശ്രീധറിന്റെ ഭാര്യയാണ് ശ്രീരേഖ. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിനിയായ ഇവർ കാഴ്ച, വാർ ആൻഡ് ലൗ എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിരുന്നു. ആലപ്പുഴ വുമൺ ആൻഡ് ചിൽഡ്രൻ ഹോമിൽ സൈക്കോളജിസ്റ്റ് ആയി ജോലി ചെയ്തു വരുന്നതിനിടെയാണ് വെയിൽ സിനിമയിലേക്കു ക്ഷണമെത്തുന്നത്.

ഇതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ് സന്ദീപ്. സിനിമ പൂർത്തീകരിച്ചശേഷം 2020 മാർച്ച് 20ന് ആയിരുന്നു വിവാഹം. കാമുകി എന്ന ശ്രദ്ധേയമായ സിനിമയുടെ നിർമാതാവു കൂടിയാണ് സന്ദീപ്. മോർഗ്, ഗലീലിയോ എന്നീ ചിത്രങ്ങളിൽ സന്ദീപിന്റെ നിർമാണ പങ്കാളിയാണു ശ്രീരേഖ. സിനിമയിൽ താൻ ചെയ്ത വേഷത്തിനു പുരസ്കാരം ലഭിക്കുമെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നതായി ഓർക്കുമ്പോഴും അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നു ശ്രീരേഖ. ഇന്നലെ വൈദ്യുതി മുടങ്ങിയിരുന്നതിനാൽ ചാനലുകളിൽ വാർത്തകളൊന്നും കണ്ടിരുന്നില്ല. ഫോണിൽ വിളി എത്തിയപ്പോഴാണ് അവാർഡിന്റെ കാര്യം അറിയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA