വ്യാപക കൃഷിനാശം, മതിൽ ഇടിഞ്ഞ് വീണു, വീട്ടിൽ വെള്ളം കയറി

ഇന്നലെ പെയ്ത മഴയിൽ ഇരിങ്ങാലക്കുട നഗരസഭ ഒ‍ാഫിസിന് സമീപത്തെ പാർക്ക് റോ‍ഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്
SHARE

വ്യാപക കൃഷിനാശം

ഇരിങ്ങാലക്കുട ∙  മുരിയാട് പഞ്ചായത്തിലെ പൊട്ടുച്ചിറ പാടശേഖരത്തിലെ 35 ഏക്കറിലും ഉൗരോത്ത് പാടത്തെ  15 എക്കറിലും വെള്ളം കയറി. നടീലിന് തയാറായ ഞാറാണ് നശിച്ചത്. വേളൂക്കര പഞ്ചായത്തിലെ വട്ടത്തിച്ചിറ, പൊയ്യച്ചിറ പാടശേഖരങ്ങളിലും വെള്ളം കയറി. മുരിയാട് കായലിലെ മാടായിക്കോണം തെക്കേ കോൾ പാടശേഖരത്തിലെ 350 ഏക്കറോളം വരുന്ന പടവുകളിലെ മിക്കയിടത്തും  വെള്ളം കയറി. ദിവസങ്ങളോളം മോട്ടർ അടിച്ച് വെള്ളം കളഞ്ഞ് നിലം ഒരുക്കിയാണ് ഇവിടെ വിത്തിട്ടത്. ഇനി 20 ദിവസമെങ്കിലും മോട്ടർ അടിച്ചാൽ മാത്രമേ വെള്ളം വറ്റിക്കാൻ കഴിയൂ എന്നു കർഷകർ പറഞ്ഞു.

കയ്പമംഗലം കാക്കാത്തുരുത്തി കനോലികനാലിൽ മഴയെത്തുടർന്ന് ജല നിരപ്പ് ഉയർന്നപ്പോൾ

വീട്ടിൽ വെള്ളം കയറി

വെള്ളാങ്ങല്ലൂർ ∙ ഇന്നലെ പെയ്ത  മഴയിൽ പഞ്ചായത്തിലെ കോണത്തുകുന്ന് എൻഎസ്എസ് സ്കൂളിന് സമീപം വാഴവളപ്പിൽ രവിയുടെ വീട്ടിൽ വെള്ളം കയറി. രവിയും കുടുംബവും ബന്ധു വീട്ടിലേക്ക് മാറി.

മുരിയാട് പഞ്ചായത്തിലെ പുല്ലൂർ ഉൗരോത്ത് പാടശേഖരത്തിൽ വെള്ളം കയറിയ നിലയിൽ

മതിൽ ഇടിഞ്ഞ് വീണു

വെള്ളാങ്ങല്ലൂർ ∙ ഇന്നലെ പെയ്ത മഴയിൽ കോണത്തുകുന്ന് യുപി സ്കൂളിന്റെ  മതിൽ ഇടിഞ്ഞു വീണു. മരത്തിന്റെ വേര് മതിലിന്റെ അടിയിലേക്ക് ഇറങ്ങിയതാണ് തകർച്ചയ്ക്ക് കാരണമെന്നു സ്കൂൾ വികസന സമിതി ഭാരവാഹികൾ പറഞ്ഞു. നേരത്തെ ഈ ഭാഗത്ത് വിള്ളൽ കണ്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA