ADVERTISEMENT

തൃശൂർ ∙ വെള്ളത്തിലിറങ്ങും മുൻപ് ഓർക്കുക, ജില്ലയിൽ ഈ വർഷം ജലാശയങ്ങളിൽ മുങ്ങി മരിച്ചവരുടെ എണ്ണം 100 കടന്നു. അഗ്നിരക്ഷാ സേനയുടെ 2021 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള 10 മാസത്തെ കണക്കനുസരിച്ച് ആകെ മുങ്ങി മരണം 101. വിദ്യാർഥികളും 30 വയസ്സിൽ താഴെയുള്ളവരുമാണ് മുങ്ങി മരിച്ചവരിൽ ഏറെയും. സാഹസിക പ്രകടനങ്ങൾക്കു മുതിർന്നും മറ്റും അപകടം ക്ഷണിച്ചുവരുത്തുന്നത് ഇപ്പോഴും തുടരുന്നുവെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്.

നീന്തൽ അറിയാവുന്നവരും മുങ്ങി മരിച്ചിട്ടുണ്ട്. തോടുകളും കനാലുകളും ഡാമുകളും എല്ലാം ജില്ലയിൽ അപകട മേഖലകളായി അഗ്നിരക്ഷാ സേന വിലയിരുത്തുന്നുണ്ട്. പല മേഖലകളിലും ക്വാറികളിലെ വെള്ളക്കെട്ടും അപകടം ക്ഷണിച്ചു വരുത്തുന്നവയാണ്. മാട്ടുമല, പാറക്കുളം, കുഴൂർ തിരുത്ത, കോരച്ചിറ, കുറുക്കൻപാറ, അരൂർകുന്ന്, കടങ്ങോട്, താണിയത്ത് കുന്ന് ക്വാറികളെല്ലാം അപകടസാധ്യതാ മേഖലകളായാണു വിലയിരുത്തിയിരിക്കുന്നത്. കനോലി കനാൽ, അഴീക്കോട് അഴിമുഖം എന്നിവയും അപകട സാധ്യതാ പട്ടികയിലുണ്ട്. 

ശ്രദ്ധിക്കുക

∙ മദ്യപിച്ച് വെള്ളത്തിൽ ഇറങ്ങാതിരിക്കുക
∙ മഴക്കാലത്ത് ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ, പെട്ടെന്നു വെള്ളം കയറാൻ സാധ്യത ഉണ്ടെന്ന ബോധ്യത്തോടെ മാത്രം ഇറങ്ങുക
∙ നീന്തൽ അറിയാം എന്നത് അമിത ആത്മവിശ്വാസത്തിനു കാരണമാകരുത്. അടിയൊഴുക്കു മനസ്സിലാക്കാനാവാത്ത തരത്തിലാണ് പലയിടത്തും

∙ രാത്രികാലങ്ങളിൽ വെള്ളത്തിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കുക.
∙ രാത്രികാല മീൻപിടിത്തം ഒഴിവാക്കുക
∙ കുട്ടവഞ്ചി പോലെയുള്ള സംവിധാനങ്ങളെ യാത്രയ്ക്കും മീൻപിടിത്തത്തിനും ആശ്രയിക്കരുത്.
∙ ജാഗ്രത ബോർഡുകൾ  ഉള്ള സ്ഥലങ്ങളിൽ അതിലെ നിർദേശങ്ങൾ അനുസരിക്കുക

വിവിധ ഫയർ സ്റ്റേഷനുകൾക്കു കീഴിൽ ഈ വർഷത്തെ മുങ്ങിമരണങ്ങൾ

തൃശൂർ– 31, വടക്കാഞ്ചേരി– 14, ഗുരുവായൂർ– 10, കുന്നംകുളം–  10, പുതുക്കാട്– 9, നാട്ടിക– 8, കൊടുങ്ങല്ലൂർ– 6, ഇരിങ്ങാലക്കുട– 6, ചാലക്കുടി– 5, മാള– 2.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com