ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ജയിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ 18–ാം വാർഡ് (ചാലാംപാടം) യുഡിഎഫ് നിലനിർത്തി. 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ മിനി ജോസ് ചാക്കോള ആണു വിജയിച്ചത്. ഇവിടത്തെ അംഗമായിരുന്ന ജോസ് ചാക്കോള കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നു നടന്ന ജോസിന്റെ ഭാര്യ മിനിയെ യുഡിഎഫ് സ്ഥാനാർഥിയാക്കുകയായിരുന്നു. സീറ്റ് നിലനിർത്തിയതോടെ ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണം തുടരും.

16 വീതം സീറ്റുകളോടെ എൽഡിഎഫും യു‍ഡിഎഫും തുല്യ നിലയിലായിരുന്നു ഇവിടെ. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ യുഡിഎഫിന്റെ സീറ്റ് നില 17 ആയി. 41 അംഗം കൗൺസിലിൽ ബിജെപിക്ക് 8 കൗൺസിലർമാരുണ്ട്. കടപ്പുറം പഞ്ചായത്തിലെ 16ാം വാർഡ് തൊട്ടാപ്പ് എൽഡിഎഫിൽ നിന്നു യു‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി മുസ്‍ലിം ലീഗിലെ സുനിത പ്രസാദ് 84 വോട്ടിനു ജയിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട് ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ നൗഷാദ് കറുകപ്പാടത്ത് 1,977 വോട്ടിനു വിജയിച്ചു.

വോട്ട് നില

∙ ഇരിങ്ങാലക്കുട നഗരസഭ ചാലാംപാടം (18) വാർഡ്
∙ ആകെ പോൾ ചെയ്തത് – 841
∙ മിനിജോസ് (യുഡിഎഫ്)– 487
∙ അഖിൽരാജ് ആന്റണി (എൽഡിഎഫ്)– 336
∙ ജോർജ് ആളൂക്കാരൻ (എൻഡിഎ)– 18

∙ കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് (16) വാർഡ്
∙ ആകെ പോൾ ചെയ്തത് – 1,049
∙ സുനിത പ്രസാദ് (യുഡിഎഫ്)– 539
∙ രജിത രവീന്ദ്രൻ(എൽഡിഎഫ്)– 455
∙ കെ.ടി.ബാലൻ (എസ്ഡിപിഐ)– 34
∙ ഒ.ആർ.ലജീഷ് (ബിജെപി)– 21

∙ മതിലകം ബ്ലോക്ക് പഞ്ചായത്ത് അഴീക്കോട് ഡിവിഷൻ
∙ ആകെ പോൾ ചെയ്തത്– 8,869
∙ നൗഷാദ് കറുകപ്പാടത്ത് (എൽഡിഎഫ്)– 4,991
∙ പി.കെ.ചന്ദ്രബാബു (യുഡിഎഫ്)– 3,014
∙ സോമൻ എടമുട്ടം (എൻഡിഎ)– 864

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com