ADVERTISEMENT

തൃശൂർ ∙ മലയാള മനോരമയുടെ സഹകരണത്തോടെ നടത്തുന്ന ട്രെൻഡ്സ് ട്യൂൺസ് ഓഫ് ക്രിസ്മസ് മത്സരത്തിന്റെ ക്വയർ വിഭാഗത്തിൽ തൃശൂർ ഓൾ സെയിന്റ്സ് സിഎസ്ഐ ചർച്ച് ഫൈനൽ റൗണ്ടിലെത്തി. തൃശൂർ ശോഭ സിറ്റി മാളിൽ നടന്ന പ്രാഥമിക റൗണ്ടിൽ ജേതാക്കളായ ഇവർ ഫൈനൽ റൗണ്ടിൽ സംസ്ഥാനത്തെ മറ്റു മേഖലകളിൽനിന്നു വിജയിച്ചെത്തിയ ടീമുകളുമായി മാറ്റുരയ്ക്കും. 28ന് കൊച്ചി സെൻട്രൽ സ്ക്വയർ മാളിലാണ് ഫൈനൽ. ട്രെൻഡ്സ് ട്യൂൺസ് ഓഫ് ക്രിസ്മസിലെ മറ്റു ഇനങ്ങളായ ട്രെൻഡ്‌സെറ്റർ ഫാമിലി, ഡെക്കറേഷൻ മത്സരങ്ങൾക്ക് ആയിരക്കണക്കിന് എൻട്രികളാണു ലഭിച്ചത്.

ഇതിൽനിന്ന് ഓരോ വിഭാഗത്തിലും 30 എൻട്രികൾ വീതം ഫൈനൽ റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ജേതാക്കളെ വോട്ടെടുപ്പിലൂടെയും വിദഗ്ധരുടെ അവലോകനത്തിലൂടെയും കണ്ടെത്തും. വോട്ട് ചെയ്യാൻ വെബ്സൈറ്റ്: www.trendstunesofchristmas.com. വോട്ട് ചെയ്യുന്ന എല്ലാവർക്കും റിലയൻസ് ട്രെൻഡ്സിന്റെ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. മൂന്ന് ഇനങ്ങളിലായി 2.50 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ജേതാക്കൾക്ക് ലഭിക്കുക.

ക്വയർ മത്സരത്തിലെ വിജയിക്ക് 50,000 രൂപ, ഫസ്റ്റ് റണ്ണറപ്പിന് 25,000 രൂപ, സെക്കൻഡ് റണ്ണറപ്പിന് 15,000 രൂപ, രണ്ടു ടീമിന് 7000 രൂപ വീതം സമാശ്വാസ സമ്മാനം എന്നിങ്ങനെ ലഭിക്കും. ട്രെൻഡ്സെറ്റർ ഫാമിലി, ഡെക്കറേഷൻ മത്സരങ്ങൾക്ക് ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 7,500 രൂപ എന്നിങ്ങനെ സമ്മാനങ്ങൾ. ഈ ക്രിസ്മസ് കാലത്ത് കേരളത്തിലെ 132 ട്രെൻഡ്സ് സ്റ്റോറുകൾ സന്ദർശിച്ച് 3499 രൂപയുടെ ഷോപ്പിങ് ചെയ്യുമ്പോൾ ആകർഷകമായ ഒരു സമ്മാനം 199 രൂപയ്ക്ക് ലഭിക്കും. ഫോൺ: 8714603300.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com