ADVERTISEMENT

കയ്പമംഗലം ∙ കാളമുറിയിലെ ബാങ്കിന്റെ എടിഎം കൗണ്ടറിൽ പണമെടുക്കാനെത്തിയ യുവാവ് കണ്ടതു പുല്ലാനി മൂർഖനെ. എടിഎം യന്ത്രത്തിനു പിന്നിൽനിന്നു പുറത്തേക്കു തല നീട്ടുകയായിരുന്നു നാലടിയോളമുള്ള പാമ്പ്. തിങ്കൾ രാത്രി പത്തരയോടെയാണു സംഭവം.

പൊലീസിൽ അറിയിച്ചതിനെ തുടർന്നു വന്യജീവി സംരക്ഷകൻ ഹരി മതിലകത്തെ വിളിച്ചുവരുത്തിയാണു പാമ്പിനെ പിടികൂടിയത്. പിന്നീടിതിനെ കാട്ടിൽ വിട്ടു. പണമെടുക്കാൻ കയറിയ ആരോ തുറന്നിട്ട വാതിലിലൂടെ ഉള്ളിലെത്തിയതാകാം പാമ്പെന്നു കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com