അതിരപ്പിള്ളി∙ മലക്കപ്പാറയിൽ വനം വകുപ്പ് ചെക്പോസ്റ്റ് നിർമാണത്തോടനുബന്ധിച്ച് ജലം സൂക്ഷിച്ചിരുന്ന ടാങ്കുകൾ കാട്ടാനക്കൂട്ടം തകർത്തു. ഇന്നലെ രാത്രിയാണ് പൊലീസ് സ്റ്റേഷനു സമീപം 7 ആനകളടങ്ങുന്ന കൂട്ടം നാശനഷ്ടങ്ങൾ വരുത്തിയത്. വേനൽ ശക്തമാകുന്നതോടെ വന്യമൃഗങ്ങൾ കാടിറങ്ങുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
ഒരാഴ്ച മുൻപ് തേയിലത്തോട്ടത്തിലെ ബംഗ്ലാവുകൾക്കു നേരെ ആക്രമണം നടത്തിയ ആനക്കൂട്ടമാണ് പൊലീസ് സ്റ്റേഷനു സമീപം ഇന്നലെ ഇറങ്ങിയത്. റോപ്പമട്ടം മേഖലയിൽ തമ്പടിച്ചിരിക്കുന്ന ആനകൂട്ടം രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങുമെന്ന ആശങ്കയിലാണ് ജനങ്ങൾ.