ADVERTISEMENT

കയ്പമംഗലം ∙ ദേശീയപാത 66 ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിൽ കണ്ടെയ്നർ ലോറിയും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. പെട്ടി ഓട്ടോ ഡ്രൈവർ ഏങ്ങണ്ടിയൂർ സ്വദേശി ഇളങ്കാട്ടുക്കാരൻ സന്തോഷിനാണ് (36) പരുക്കേറ്റത്. ഇയാളെ ചെന്ത്രാപ്പിന്നി അൽ ഇക്‌ബാൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. ഒരേ ദിശയിൽ നിന്നും വന്നിരുന്ന കണ്ടെയ്നർ ലോറിയും മീൻ കയറ്റി പോയിരുന്ന പെട്ടി ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് പെട്ടി ഓട്ടോയിലെ മീൻ മുഴുവൻ റോഡിൽ ചിതറി. പെട്ടി ഓട്ടോ ഭാഗികമായും തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com