കാപ്പ ചുമത്തി ഗുണ്ടാ നേതാവ് പല്ലൻ ഷൈജുവിനെ നാടുകടത്തി

പല്ലൻ ഷൈജു
SHARE

കൊടകര ∙ സംസ്ഥാനത്തിനകത്തും പുറത്തും കൊലപാതകം, കൊലപാതകശ്രമം അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ പന്തല്ലൂർ മച്ചിങ്ങൽ ഷൈജുവിനെ (പല്ലൻ ഷൈജു –43) കാപ്പ ചുമത്തി നാടുകടത്തിയതായി പൊലീസ് അറിയിച്ചു. ജില്ലയിൽ പ്രവേശിക്കുന്നതു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തടഞ്ഞു.

കൊടകര, തൃശൂർ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, സുൽത്താൻ ബത്തേരി, തമിഴ്നാട്ടിലെ ഗുണ്ടൽപ്പേട്ട് എന്നീ പൊലീസ് സ്റ്റേഷനുകളിലും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫിസിലും ഷൈജുവിനെതിരെ കേസുകളുണ്ട്. തൃശൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ ഗുണ്ട സംഘ നേതാവായിരുന്ന പല്ലൻ ഷൈജു, കുഴൽപണം തട്ടുന്ന സംഘ നേതാവുകൂടിയായതോടെ വർഷങ്ങൾക്കു മുൻപാണ്  തൃശൂരിൽ നിന്നു പന്തല്ലൂരിലേക്കു താമസം മാറ്റിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA