‘പിണറായിയെ സ്തുതിച്ച്, പാട്ടിന് ചുവടുവച്ച്’ !; ഷർട്ടും ഷാളും ധരിച്ച് കെഎസ്‌യു പ്രവർത്തകരുടെ തിരുവാതിരക്കളി

സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് കലക്ടർ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് കെഎസ്‍യു പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ തിരുവാതിര.
SHARE

തൃശൂർ ∙ പിണറായിയെ സ്തുതിച്ചു കൊണ്ടുള്ള തിരുവാതിരക്കളി പാട്ടിന് ചുവടുവച്ച് കെഎസ്‌യു പ്രവർത്തകർ. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ തിരുവാതിരക്കളിയുടെ പാട്ടിനൊപ്പിച്ച് അയ്യന്തോളിൽ കലക്ടറേറ്റിനു മുൻപിലായിരുന്നു ഇന്നലെ കെഎസ് യു തിരുവാതിരക്കളി നടത്തിയത് ജനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ സിപിഎം ജില്ലാ സമ്മേളനത്തിന് അനുമതി കൊടുത്ത കലക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് കലക്ടറേറ്റിനു മുൻപിൽ കെഎസ്‌യു നിയോജക മണ്ഡലം കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്.

ഷർട്ടും കസവു ഷാളും ധരിച്ച പുരുഷന്മാരുടെ തിരുവാതിര കലക്ടറേറ്റിൽ എത്തിയവരുടെ ശ്രദ്ധപിടിച്ചു പറ്റി. ‘‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയൻ എന്ന സഖാവു തന്നെ’’ എന്ന വരികൾക്കൊപ്പിച്ചാണ് കെഎസ്‌യു പ്രവർത്തകർ  ചുവടുവച്ചത്.. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ വൈശാഖ് വേണുഗോപാൽ, എബിമോൻ, ആസിഫ് മുഹമ്മദ്, ഗണേഷ് ആറ്റൂർ, നിഹാൽ റഹ്മാൻ, അമൽ പൂളയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA