ADVERTISEMENT

തൃശൂർ ∙ ജില്ലാ മെഡിക്കൽ ഓഫിസിന്റെ നേതൃത്വത്തിൽ വനിതാ ദിനം ആചരിച്ചു. റെയിൽവേ സ്റ്റേഷനിൽ ഗവ. നഴ്സിങ് കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സ്റ്റേഷൻ മാനേജർ കെ. ശശിധരൻ, ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ കെ.ഗോപിനാഥൻ, റെയിൽവേ മെഡിക്കൽ ഓഫിസർ ഡോ.എം.പി. ബാബുരാജ്, ആർപിഎഫ് സിഐ പി.സി.അജിത്കുമാർ, ഡോ.കെ.എൻ. സതീഷ് എന്നിവർ പ്രസംഗിച്ചു.

വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് കോളജ് വിദ്യാർഥികളും നഴ്സിങ് വിദ്യാർഥികളും ആരോഗ്യ പ്രവർത്തകരും ഒറ്റക്കാലിൽ നിന്നു സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ മേയർ എം.കെ. വർഗീസ്, സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.ഷാജൻ, ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, ഡോ. കെ.ടി.പ്രേമകുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിവിധ കോളജുകളിലെ എൻഎസ്എസ് വൊളന്റിയർമാർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു. സെന്റ് തോമസ് കോളജിലെ വിദ്യാർഥികളുടെ ഫ്ലാഷ് മോബും ഉണ്ടായി.

വനിതാ ദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ നടത്തിയ വനിതാ ദിനാഘോഷം റവന്യു റിക്കവറി ഡപ്യൂട്ടി കലക്ടർ ഐ.പാർവതീ ദേവി  ഉദ്‌ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂർ അതിരൂപതാ വനിതാ കമ്മിഷൻ സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു. അതിരൂപതാ മാതൃവേദി പ്രസിഡന്റ് എൽസി വിൻസന്റ് അധ്യക്ഷത വഹിച്ചു. തൃശൂർ റോട്ടറി വെസ്റ്റ്, രാമവർമപുരം ഗവ.സ്കൂളിലെ പ്രധാനാധ്യാപികയും പരിമിതികളെ അതിജീവിച്ച് സമൂഹത്തിന് മാതൃകയുമായ എ.സി.സീനയെ ആദരിച്ചു.

റോട്ടറി സെക്രട്ടറി ടി.ആർ.രവി അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ലിമിറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ, വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംയുക്തമായി വിവിധ പരിപാടികളോടെ വനിതാ ദിനം ആചരിച്ചു. അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. അനു പാപ്പച്ചൻ പ്രഭാഷണം നടത്തി. കെ.ജയ അധ്യക്ഷത വഹിച്ചു. ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ വനിതാ ദിനം ആചരിച്ചു.

മോക്ക് ഡ്രിൽ കലക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു.  കവിതാ കേശവൻ, മായാ പ്രശാന്ത് എന്നിവരെ ആദരിച്ചു. ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്കർ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലയിൽ ആരംഭിച്ച വനിതാ ദിനാഘോഷത്തെ തുടർന്നുള്ള പുസ്തക പ്രദർശനവും ആദ്യവിൽപനയും ടി.ജി. അജിത നിർവഹിച്ചു. എം.വി.വിദ്യ പുസ്തകം ഏറ്റുവാങ്ങി. 10 വരെയാണ് പുസ്തകോത്സവം. സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങൾക്കും സ്ത്രീകളെക്കുറിച്ചുള്ള പുസ്തകങ്ങൾക്കും 40 % കിഴിവ് ഉണ്ടാവും.

തൃശൂർ  ചേംബർ ഓഫ് കൊമേഴ്സ് വിമൻസ് വിങ് പ്രവർത്തകർ വനിതാദിനം ആചരിച്ചു. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സഹായധനം നൽകി. കേക്ക് നിർമാണത്തിൽ സനാ ഫാത്തിമ പരിശീലനം നൽകി.വിമൻസ് വിങ് പ്രസിഡന്റ് നിർമല മുരളീധരൻ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് ജില്ലാ കമ്മിറ്റിയുടെ വനിതാ ദിനാചരണത്തിന്റെ ഭാഗമായി മികച്ച വനിതാ സംരംഭയ്ക്കുള്ള അവാർഡ് ഉഷാ രാധാകൃഷ്ണന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൽ ഹമീദ് സമ്മാനിച്ചു. ഷീബ അമീർ ഉദ്ഘാടനം ചെയ്തു. വനിതാ വിങ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ് അധ്യക്ഷത വഹിച്ചു.

കേരള പൊലീസ് അസോസിയേഷൻ തേക്കിൻകാട്  ഡിവിഷനിൽ ഉൾപ്പെടുന്ന സേവനശ്രീ വനിതാ അംഗങ്ങളെയും ഡപ്യൂട്ടി മേയർ രാജശ്രീ ഗോപനെയും ആദരിച്ചു. ചടങ്ങിൽ അസി. പൊലീസ് കമ്മിഷണർ വി.കെ.രാജു പ്രഭാഷണം നടത്തി. മുതിർന്ന സേവനശ്രീ അംഗം അമ്മു രാജനെ പൊന്നാട അണിയിച്ചു. കേരള പോലീസ് അക്കാദമിയിൽ മാവിൻ തൈകൾ നട്ടു വനിതാദിനാചരണം നടത്തി. നടീൽ ഉദ്ഘാടനവും വനിതാദിന സാംസ്കാരിക ചടങ്ങ് ഉദ്ഘാടനവും ഐജി കോസ്റ്റൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് ആൻ‍ഡ് സോഷ്യൽ പൊലീസിങ് ഡയറക്ടർ പി. വിജയൻ നിർവഹിച്ചു. ‍‍‍ട്രെയിനിങ് ഐജി കെ. സേതുരാമൻ അധ്യക്ഷത വഹിച്ചു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസ് സംഘടിപ്പിച്ച കുടുംബശ്രീയുടെ സ്ത്രീ ശാക്തീകരണ നാടകാവതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.വി ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിന സായാഹ്നം സമാന്തര വർണങ്ങൾ സംഘടിപ്പിച്ചു. തെക്കേ ഗോപുര നടയിൽ നടന്ന ചടങ്ങ് കോർപറേഷൻ ഡപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കലക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു.

അളഗപ്പനഗർ ∙ പഞ്ചായത്ത് കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് സംഘടിപ്പിച്ച വനിതാദിനാഘോഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നവകേരളം പുസ്തകപ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ നിർവഹിച്ചു. കുടുംബശ്രീ ചെയർപഴ്‌സൻ ഗിരിജ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. 

ആമ്പല്ലൂർ ∙ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വനിതാദിനാചരണം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ. ശാന്തകുമാരി അധ്യക്ഷയായിരുന്നു. 

അമല നഗർ∙ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ വനിതാ ദിനാചരണം സിനിമാനടി രമാദേവി ഉദ്ഘാടനം ചെയ്തു. അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. 

മണ്ണുത്തി∙ എംപ്ലോയീസ് അസോസിയേഷൻ വനിതാ ഫോറം കാർഷിക സർവകലാശാലയിൽ വനിതാ ദിനാചരണം നടത്തി. ഡോ.കെ.എൻ. അമൃത വിഷയാവതരണം നടത്തി. എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. സുജാത അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com