ADVERTISEMENT

അതിരപ്പിള്ളി ∙ കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിലെ എ 1 ഡിവിഷനിലെ റബർപാൽ സംഭരണ ശാല കാട്ടാനക്കൂട്ടം തകർത്തു. സമീപമുളള ഓഫിസിന്റെ വാതിലും കാട്ടാനയുടെ ആക്രമണത്തിൽ ഭാഗികമായി പൊളിഞ്ഞു. ഞായർ രാത്രിയിലായിരുന്നു കാട്ടാന കൂട്ടത്തിന്റെ ആക്രമണം. രാവിലെ ടാപ്പിങ് തൊഴിലാളികൾ ചെന്നതിനു ശേഷമാണു കാട്ടാന പിൻവാങ്ങിയത്. തകർന്ന കെട്ടിടത്തിനു സമീപം അവശനിലയിൽ ഒറ്റായനെ കണ്ടെത്തിയത് ജീവനക്കാരിൽ പരിഭ്രാന്തി പരത്തി.

റബർ തോട്ടത്തിനുള്ളിൽ കിടന്ന ഒറ്റയാൻ തൊഴിലാളികൾ ഒച്ച വച്ചതോടെ എണീറ്റ് നടന്നെങ്കിലും പലവട്ടം തോട്ടത്തിനുള്ളിൽ കിടന്ന ശേഷമാണ് എസ്റ്റേറ്റ് അതിർത്തിയിലെ വനത്തിനു സമീപം എത്തിയത്. തൊഴിലാളികൾ വിവരം നൽകിയതിനെ തുടർന്ന് വനപാലകരെത്തി ഒറ്റയാനെ കാടു കയറ്റി. പ്ലാന്റേഷൻ എണ്ണപ്പനയിലും റബർ തോട്ടത്തിലും കാട്ടാനയുടെ ആക്രമണം രൂക്ഷമാണെന്നു തൊഴിലാളികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com