വെയർഹൗസിൽ വിജിലൻസ് പരിശോധന; ‘നിയമനങ്ങൾ അനധികൃതം’

നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിൽ ബവ്റിജസ് കോർപറേഷന്റെ തൃശൂർ കുരിയച്ചിറ വെയർഹൗസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നു.
നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിൽ ബവ്റിജസ് കോർപറേഷന്റെ തൃശൂർ കുരിയച്ചിറ വെയർഹൗസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നു.
SHARE

തൃശൂർ ∙ നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിൽ ബവ്റിജസ് കോർപറേഷന്റെ കുരിയച്ചിറ വെയർഹൗസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പരാതിയിൽ ഉന്നയിക്കപ്പെട്ട 2 താത്കാലിക ലേബലിങ് തൊഴിലാളികളുടെ നിയമനം അനധികൃതമാണെന്നു കണ്ടെത്തി. നിയമന ഉത്തരവോ രേഖകളോ ഹാജരാക്കാൻ അധികൃതർക്കു കഴിഞ്ഞില്ല. സ്ഥിരപ്പെടുത്തിയ 30ൽ എട്ടു പേരുടെ നിയമനത്തിലെ ക്രമക്കേടു സംബന്ധിച്ച പരാതിയാണ് മറ്റൊന്ന്.  ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ശേഖരിച്ചതായും റിപ്പോർട്ട് ഇന്നു വിജിലൻസ് ഡയറക്ടർക്ക് അയയ്ക്കുമെന്നും  സിഐ പി.എസ്.സുനിൽകുമാർ പറഞ്ഞു. 

ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിലെ ഉദ്യോഗസ്ഥൻ വി.എം.ഹംസയുടെ നേതൃത്വത്തിലാണു ഫയലുകൾ പരിശോധിച്ചത്. വിജിലൻസ് എഎസ്ഐ സി.ആർ.ആമോദ്, സീനിയർ സിപിഒ വി.എസ്.സന്ധ്യ എന്നിവരും പങ്കെടുത്തു.    വയസ്സു തിരുത്തി വിദേശ മദ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന ഭാരവാഹിയും മറ്റു 4 ജീവനക്കാരും സേവന കാലാവധി നീട്ടിയത്, അനധികൃതമായി 7 പേരെ സ്ഥിരപ്പെടുത്തിയത് എന്നിവയിൽ നൽകിയ പരാതികളിലും വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഉന്നത ഇടപെടലിനെ തുടർന്ന് ഈ അന്വേഷണം നിലച്ചതായി പരാതിക്കാരൻ ടി. മോഹനചന്ദ്രൻ ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA