പെരിങ്ങൽക്കുത്ത് ഡാം തുറന്നു; ജാഗ്രത പാലിക്കണമെന്നും ആശങ്ക വേണ്ടെന്നും അധികൃതർ

പെരിങ്ങൽകുത്ത് ഡാം തുറന്ന് അധിക ജലം പുഴയിലേക്ക് ഒഴുക്കുന്നു.
പെരിങ്ങൽകുത്ത് ഡാം തുറന്ന് അധിക ജലം പുഴയിലേക്ക് ഒഴുക്കുന്നു.
SHARE

അതിരപ്പിള്ളി∙ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി  പെരിങ്ങൽക്കുത്ത് ഡാം തുറന്നു. സംഭരണം 420.95 മീറ്റർ ഉയർന്ന സാഹചര്യത്തിൽ 4 മണിയോടെയാണ് നാലാം നമ്പർ ഷട്ടർ തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കിയത്.95 സെന്റീമീറ്റർ തുറന്ന ഷട്ടറിലൂടെ സെക്കൻഡിൽ 18810 ലീറ്റർ വെള്ളം ചാലക്കുടി പുഴയിലെത്തി.424 മീറ്റർ സംഭരണ ശേഷിയുളള്ള ഡാമിലെ ജലനിരപ്പ് 421.50 മീറ്ററിൽ ക്രമീകരിക്കണമെന്നാണ് ദുരന്ത നിവാരണ അതോററ്റിയുടെ നിർദേശം.

2018 ലെ പ്രളയത്തിൽ ഡാമിന് ബലക്ഷയം സംഭവിച്ചതിനെത്തുടർന്ന് വെള്ളം സംഭരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ സംഭരണം കൂട്ടിയതായും അലർട് ലെവലുകളിൽ മാറ്റം വരുത്തിയതായും ഡാം സുരക്ഷാ വിഭാഗം അറിയിച്ചു.പുതുക്കിയ അലർട്ട് ലെവൽ ബ്ലൂ 419,ഓറഞ്ച് 420,റെഡ് 421 എന്നീ നിലയിലാണ്. പുഴയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA