കുതിരാൻ∙ പാലക്കാടു ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ പ്രവേശന കവാടത്തിനു സമീപം ചെളിയും പാറക്കഷ്ണങ്ങളും കിടക്കുന്നത് ഇരുചക്രവാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നതായി പരാതി. ഇടതുവശത്തെ പാതയിൽ 100 മീറ്ററിൽ അധികം ദൂരം ഈ പ്രശ്നമുണ്ട്.
തുരങ്ക പാതയുടെ വശങ്ങളിൽ കാന നിർമിച്ചിട്ടുണ്ടെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളം പൂർണമായും ഒഴുകിപ്പോകാനുള്ള സൗകര്യമില്ല. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ കോൺക്രീറ്റിങ് ഇല്ലാത്ത ഭാഗത്തു തുരങ്ക ഭിത്തിയോടു ചേർന്നും ചെളി പടർന്ന സ്ഥിതിയുണ്ട്.