ഡയാലിസിസ് രോഗികളും കിടപ്പു രോഗികളും കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണം: പരാതി

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ ആനുകൂല്യത്തിനായി വിരലടയാളം പതിപ്പിക്കാൻ കൗണ്ടറിനു മുന്നിൽ കാത്തിരിക്കുന്ന ഡയാലിസിസ് രോഗികൾ
SHARE

മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ സഹായത്തിന് ഡയാലിസിസ് രോഗികളും കിടപ്പു രോഗികളും കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കുന്നത് നിർബന്ധമാക്കിയ ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ  മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. വിവരാവകാശ പ്രവർത്തകൻ സുകു ചൂണ്ടലാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. 

ആശുപത്രി ബ്ലോക്കിന് പുറത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് കൗണ്ടർ.  ഡയാലിസിസ് കഴിഞ്ഞാൽ അവശരാകുന്ന രോഗികൾ മണിക്കൂറുകളാണ് ഇതിനായി  കാത്തുകിടക്കേണ്ടി വരുന്നത്. വാർഡിൽ അത്യാസന്ന നിലയിൽ കഴിയുന്ന രോഗികൾക്കും ഇളവില്ല. കിടപ്പു രോഗികളും ഡയാലിസിസ് രോഗികളും ഇതിനായി കൗണ്ടറിലെത്തേണ്ട സാഹചര്യം ഒഴിവാക്കുമെന്നു മന്ത്രി വീണാ ജോർജ് ഉറപ്പു നൽകിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA