ADVERTISEMENT

തൃശൂർ ∙ ഇനി കഞ്ചാവോ മൊബൈൽ ഫോണോ ജയിലിനുള്ളിൽ കടത്താൻ നോക്കിയാൽ ഇടിയാകില്ല ഫലം, കടിയാകും. ചരിത്രത്തിലാദ്യമായി ജയിലിനുള്ളിൽ പരിശീലനം നേടിയ ഡോഗ് സ്ക്വാഡ് നാളെ പുറത്തിറങ്ങുന്നു. വിയ്യൂർ അതിസുരക്ഷാ ജയിലിൽ രാവിലെ 8നു പാസിങ്ഔട്ട് പരേഡിൽ അണിനിരക്കുന്നത് ടെസ, ബ്രൂണോ, റാംബോ, ലൂക്ക, റോക്കി എന്നീ നായ്ക്കൾ. 9 മാസത്തെ കഠിന പരിശീലനം പൂർത്തിയാക്കിയാണ് ഇവർ ജയിൽ കവാടങ്ങൾ ഭരിക്കാനിറങ്ങുന്നത്.

ജയിലുകളിലേക്കു തടവുകാർ ലഹരിവസ്തുക്കളും മൊബൈൽ ഫോണും കയറ്റാൻ ശ്രമിച്ചാൽ മണത്തു കണ്ടുപിടിക്കാൻ പാകത്തിനു വിദഗ്ധ പരിശീലനം ലഭിച്ചവരാണു നായ്ക്കൾ. ജയിൽ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന ഡോഗ് സ്ക്വാഡിനെ പൊലീസ് അക്കാദമിയിലെ ഡോഗ്സ് ട്രെയിനിങ് സ്കൂളിലാണു മുൻപു പരിശീലിപ്പിച്ചിരുന്നത്. ഇത്തവണ ആദ്യമായി വിയ്യൂർ അതിസുരക്ഷാ ജയിൽ വളപ്പിൽ പരിശീലനം നൽകി.

ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ്ക്കളെ പരിശീലിപ്പിക്കാൻ പൊലീസ് അക്കാദമിയിലെ ട്രെയിനർ മധുരാജും സംഘവുമെത്തി. നാളെ പാസിങ് ഔട്ട് പരേഡിനു ശേഷം റാംബോ, ലൂക്ക എന്നീ നായ്ക്കൾ അതിസുരക്ഷാ ജയിലിൽ തുടരും. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് 2 ടെസയും ബ്രൂണോയും. തവനൂരിൽ ആരംഭിക്കാനിരിക്കുന്ന പുതിയ ജയിലിലാണു റോക്കിയുടെ ദൗത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com