9 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 6 വർഷം കഠിന തടവ്

വിനു
SHARE

തൃശൂർ ∙ 9 വയസ്സുകാരിയെ പീഡിപ്പിച്ചതിന് പ്രതിക്ക് വിവിധ വകുപ്പുകളിലായി 6 വർഷം കഠിന തടവും 35,000 രൂപ പിഴയും പോക്സോ അതിവേഗ കോടതി വിധിച്ചു. അരണാട്ടുകര അമ്പാടിക്കുളം വിനുവിനെയാണ് (32) ശിക്ഷിച്ചത്. പോക്സോ നിയമം 9, 10 വകുപ്പുകൾ പ്രകാരം 5 വർഷം കഠിന തടവും 25,000 രൂപ പിഴ അടയ്ക്കുന്നതിനും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ഒരു വർഷം കഠിന തടവിനും 10,000 രൂപ പിഴ അടയ്ക്കുന്നതിനുമാണ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ വിധിച്ചത്. 

പിഴത്തുക പെൺകുട്ടിക്കു നൽകണം. പിഴ അടയ്ക്കാത്ത പക്ഷം 4 മാസം അധികം തടവ് അനുഭവിക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം. വെസ്റ്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 13 സാക്ഷികളെ വിസ്തരിച്ചു. ഇൻസ്പെക്ടർ കെ.ജെ. ജേക്കബ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.പി. അജയ്കുമാർ ഹാജരായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS