ADVERTISEMENT
ചേർപ്പ് ∙ പൂച്ചിന്നിപ്പാടം മുസ്ലീം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിൽ തകർത്ത് ചുങ്കത്ത് രാജന്റെ വീടിന്റെ  ഭിത്തിയിൽ ഇടിച്ചു നിന്നു. ഇന്നലെ രാത്രി 12.30 ന് ആയിരുന്നു അപകടം. സംഭവം നടക്കുമ്പോൾ മുൻവശത്തെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു രാജൻ. വീടിന്റെ ചുവരിൽ കാർ ഇടിച്ചതിനെ തുടർന്ന് ജനൽ ചില്ലുകൾ തകർന്ന് മുറി നിറയെ തെറിച്ചു വീണെങ്കില്ലും രാജൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പൂച്ചിന്നിപ്പാടം ഭാഗത്തു നിന്നു വന്ന കാറിൽ ഇരിങ്ങാലക്കുട സ്വദേശികളായ ദമ്പതികളും കുട്ടികളും ഉണ്ടായിരുന്നെങ്കില്ലും ആർക്കും കാര്യമായ പരുക്കേറ്റില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com