ADVERTISEMENT

തൃശൂർ ∙ പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ നന്നാക്കിയ പൈപ്പ് വീണ്ടും പൊട്ടി റോഡ് വെള്ളക്കെട്ടിലായി.പള്ളിക്കുളം റോഡ്, ഇക്കണ്ടവാരിയർ റോഡിൽ ചേരുന്ന ജംക്‌ഷനിൽ ആണ് ഇന്നലെ വീണ്ടും വെള്ളം പാഴാകാൻ തുടങ്ങിയത്. 15 ദിവസം തുടർച്ചയായി വെള്ളം പാഴായ ഇവിടെ കഴിഞ്ഞ 22 ന് ജലവിതരണം നിർത്തിവച്ച് വാട്ടർ അതോറിറ്റി പ്രശ്നം ‘പരിഹരി’ച്ചിരുന്നു. എന്നാൽ, നന്നാക്കിയ പൈപ്പിലൂടെ ഇന്നലെ വെള്ളം കടത്തിവിട്ടതോടെ വീണ്ടും പ്രശ്നമായി. 

ജലവിതരണത്തിനായി വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പ് ആണിത്. ഗാരന്റി കാലാവധി തീരും മുൻപാണ് പൈപ്പ് പൊട്ടിയത്. കുഴിയെടുത്ത് 3 ദിവസം മുൻപ് പൈപ്പിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ജലവിതരണം നടക്കുമോ എന്നു പരിശോധിക്കാനായി വെള്ളം കടത്തിവിട്ടതോടെ വീണ്ടും പുറത്തേക്ക് ഒഴുകാൻ തുടങ്ങി. മഴ കൂടി തുടങ്ങിയതോടെ ജംക്‌ഷനിൽ വെള്ളത്തിന്റെ കുത്തൊഴുക്കായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com