ADVERTISEMENT

അതിരപ്പിള്ളി∙ ചേർത്തു നിർത്തി സെൽഫിയെടുക്കുന്നതിനിടെ യുവാവിന് മ്ലാവിന്റെ കടിയേറ്റു. പുളിയിലപ്പാറ ജംക്‌ഷനിൽ മനുഷ്യരുമായി ഇണക്കമുള്ള മ്ലാവാണ് വിനോദസഞ്ചാരിയെ കടിച്ചത്. ഇടയ്ക്ക് കാട്ടിലേക്ക് പോയാലും മ്ലാവ്  തിരിച്ചു വരും. നാട്ടുകാരും വിനോദ സഞ്ചാരികളും നൽകുന്ന പഴം പൊരിയും, പരിപ്പുവടയും, ഭക്ഷിക്കും. ഹോട്ടലുകളുടെ മുൻപിൽ അകത്തേക്കു തലനീട്ടി നിൽക്കുന്ന വന്യമൃഗം കൗതുകക്കാഴ്ചയായിരുന്നു.

കാടുപേക്ഷിച്ച് നാട്ടിലെത്തിയ മ്ലാവിനെ വനം വകുപ്പ് തിരികെ കാട്ടിലെത്തിച്ചെങ്കിലും ഒരു മാസത്തിനുള്ളിൽ കക്ഷി തിരിച്ചെത്തി. ഇപ്പോൾ കൊമ്പു പൊഴിച്ച് കൂടുതൽ സുന്ദരനായി നാട്ടിൽ വിലസുകയാണ്. മൃഗങ്ങളിൽ ആന്ത്രാക്‌സ് രോഗം സ്ഥിരീകരിച്ചതോടെ നാട്ടുകാരിൽ ഈ മ്ലാവ് ആശങ്കയുണർത്തിയിരുന്നു. ഇതിനിടയിലും വിനോദസഞ്ചാരികളുടെ സെൽഫികളിൽ നിറയുകയാണ് മ്ലാവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com