ADVERTISEMENT

തൃശൂർ∙ അടുക്കളയിൽ അലമാരയ്ക്കുള്ളിൽ ‘ഒളിച്ചിരിക്കുന്ന’ ബിൽറ്റ് ഇൻ ഫ്രിജ് മുതൽ ഇലക്ട്രിക് ചിരവ വരെ, ബെഡ്റൂം ഫർണിച്ചർ സെറ്റ് മുതൽ ‘പേൻകൊല്ലി’ പൊടിവരെ.. വീട്ടുജോലി എളുപ്പമാക്കുന്ന ഉൽപന്നങ്ങളെല്ലാം മികച്ച ഡിസ്കൗണ്ടിൽ സ്വന്തമാക്കാവുന്ന മനോരമ ഡിസ്കൗണ്ട് മേള  ഇന്നും നാളെയും രാവിലെ 11 മുതൽ രാത്രി എട്ടുവരെ. പള്ളിക്കുളം കാൽഡിയൻ ഓഡിറ്റോറിയത്തിലാണു മേള. ആൽഫ ഫർണിച്ചർ സ്റ്റാളിൽ തേക്കിലും ഉയർന്ന ഗുണനിലവാരത്തിലുള്ള ലെതറിലും നിർമിച്ച ഉൽപന്നങ്ങളുണ്ട്.

17,500 രൂപ മുതൽ കോർണർ സോഫാസെറ്റ് ലഭിക്കും. 39,500 രൂപയ്ക്ക് ബെഡ്റൂം കോംബോ സെറ്റ് കിട്ടും. എസ്.ജി. ഇലക്ട്രോണിക്സ് അടുക്കളയ്ക്ക് അച്ചടക്കമുണ്ടാക്കുന്ന ബിൽറ്റ് ഇൻ ഫ്രിജ്, ഡിഷ്‌വാഷ്, മൈക്രോഅവൻ തുടങ്ങിയവ 50% ഡിസ്കൗണ്ടിൽ വിൽക്കുന്നു. നിറം പിടിക്കാതെ വേർതിരിച്ച് അലക്കേണ്ട തുണികൾക്കായി ഒരു ചെറിയ മെഷീൻ കൂടിച്ചേർന്ന ഇരട്ട വാഷിങ് മെഷീൻ 59,900 രൂപയുടേത് 29,990 രൂപയ്ക്ക് ലഭിക്കും. 

∙ കറന്റ് ബില്ല് കുറയ്ക്കാം

കറന്റ് ബില്ല് 30% വരെ കുറയ്ക്കാൻ സഹായിക്കുന്ന കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ സർട്ടിഫിക്കേഷനുള്ള എനർജി സേവർ, ഡോക്ടർ കെയർ മസാജർ, ഇലക്ട്രിക് ചപ്പാത്തി മേക്കർ, വീടും കാറും ക്ലീൻ ചെയ്യാവുന്ന പവർ വാഷർ, 3 ദിവസം കൊണ്ടു താരനും പേനും കളയുമെന്നു വെല്ലുവിളിക്കുന്ന ആയൂർവേദ മരുന്നുകൾ, 50% വിലക്കുറവിൽ ഷർട്ട്പീസുകൾ,

ഉഗ്രൻ നെറ്റിപ്പട്ടമടക്കമുള്ള കരകൗശല വസ്തുക്കൾ, പാചകവാതക ചോർച്ചയുണ്ടായാൽ സ്വയം സിലിണ്ടർ ഓഫാകുന്ന ഗ്യാസ് സേഫ്റ്റി ഉപകരണം, ഒരു കുപ്പി വെള്ളം കൊണ്ട് ഒരു വീടു മുഴുവൻ വൃത്തിയാക്കാവുന്ന ഈസി സ്പ്രേ മോപ്പ് ഇവയൊക്കെ കുറഞ്ഞ വിലയിൽ ലഭ്യം.

∙ വണ്ടി ബുക്ക് ചെയ്യാം

ഡിസ്കൗണ്ട് മേളയിലെത്തുന്നവർക്ക് ഏഥർ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ, റിവോൾട്ടിന്റെ ഇലക്ട്രിക് ബൈക്ക് ഇവ ആദായവിലയിൽ ബുക്ക് ചെയ്യാം. പുതിയ ബ്രെസ കാർ ഓഫറിൽ ബുക്ക് ചെയ്യാനായി മാരുതിയുടെ സ്റ്റാളും പ്രദർശനത്തിലുണ്ട്.  

മനോരമ ബുക്സ് 

മേളയിൽ മനോരമ ബുക്സിന്റെ സ്റ്റാൾ ആരംഭിച്ചു. മനോരമ ബുക്സിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും 20 % വിലക്കുറവിൽ ലഭിക്കും. മനോരമ പ്രസിദ്ധീകരണങ്ങളുടെ വാർഷിക വരിക്കാരാകാൻ സൗകര്യവുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com