ADVERTISEMENT
കൊടകര ∙ മലയോര മേഖലയിൽ ആന, പുലി ശല്യം തുടരുന്നു. മറ്റത്തൂർ താളൂപ്പാടത്ത് രാത്രി വീട്ടുമുറ്റത്ത് നിന്ന ഗൃഹനാഥനെ കാട്ടാന ഓടിച്ചു. ഓടി വീടിനകത്തേക്ക് കയറുന്നതിനിടെ വീണെങ്കിലും കഷ്ടിച്ചു രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9.30 ന് വീട്ടുകാർ നോക്കി നിൽക്കെയാണ് സംഭവം. വീടിന് കേടുപാടുകൾ സംഭവിച്ചു. താളൂപ്പാടം മലയിൽ ദിവസങ്ങളായി ആനകൂട്ടം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കോർമലയിൽ പുലിയിറക്കം തുടരുന്നു. ഇന്നലെ രാത്രിയിൽ വീട്ടിൽ കെട്ടിയിട്ട ആടിനെ പുലി പിടിച്ചു. അഞ്ച് ദിവസം മുൻപ് പട്ടിയെ കൊന്ന് തിന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com