ADVERTISEMENT

അപേക്ഷ ക്ഷണിച്ചു

കൊറ്റനെല്ലൂർ ∙ കർഷക ദിനത്തിൽ മികച്ച കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി വേളൂക്കര കൃഷിഭവൻ പരിധിയിലെ കർഷകരിൽ നിന്ന് അപേക്ഷകളും നാമനിർദേശങ്ങളും ക്ഷണിച്ചു. ജൈവ, വനിത, വിദ്യാർഥി, മുതിർന്ന കർഷകർ, പട്ടികജാതി, പട്ടികവർഗം, നെൽ, സമ്മിശ്ര, ക്ഷീര, യുവാക്കൾ, സുഗന്ധവിള, അടുക്കളത്തോട്ടം എന്നീ വിഭാഗങ്ങളിൽപെട്ട കർഷകരെയാണ് ആദരിക്കുക. അപേക്ഷകളും നാമനിർദേശങ്ങളും നാളെ വൈകിട്ട് 4ന് മുൻപ് കൃഷിഭവനിൽ ലഭിക്കണം.

കോഴ്സുകളിൽ ഒഴിവ്

കൊടുങ്ങല്ലൂർ ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എംഎസ്‌സി കംപ്യൂട്ടർ സയൻസ്, എംകോം മാർക്കറ്റിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.amissions.uoc.in വെബ്സൈറ്റിലും ഐഎച്ച്ആർഡി ക്വോട്ടയിൽ സീറ്റ് താൽപര്യമുള്ളവർക്ക് ihrdadmissions.org എന്ന വെബ്സൈറ്റിലും 11 വരെ അപേക്ഷിക്കാം. അപേക്ഷകർ ക്യാപ് റജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. 0480 2816270.

ചിത്രരചനാ മത്സരം

ചാലക്കുടി ∙ പനമ്പിള്ളി സ്മാരക ഗവ. കോളജിന്റെ നേതൃത്വത്തിൽ കോളജ് ആസാദി കാ അമൃത് ഉത്സവത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു. സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടത്. ഇഷ്ടമുള്ള മാധ്യമത്തിൽ ചാർട്ട് പേപ്പറിന്റെ പകുതി വലുപ്പത്തിൽ ചിത്രം വരയ്ക്കാം. ചിത്രങ്ങൾ 12ന് 3നു മുൻപ് കോളജ് ഓഫിസിൽ എത്തിക്കണം. 94954 93266.

ബാങ്ക് മേള 24ന്

ഇരിങ്ങാലക്കുട ∙ ബാങ്ക് വായ്പ കുടിശികയുള്ള റവന്യു റിക്കവറി കേസുകൾ തീർപ്പാക്കാൻ മുകുന്ദപുരം താലൂക്ക് ഓഫിസിന് കീഴിൽ 10,11,12 തീയതികളിലായി ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ, കൊടകര ബ്ലോക്ക് ഓഫിസുകളിൽ നടത്താനിരുന്ന ബാങ്ക് മേള 24ലേക്ക് മാറ്റി.

അധ്യാപക നിയമനം 

തൃശൂർ ∙ സിഎംസി കോർപറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലേക്ക് കൊമേഴ്സ്, മലയാളം, ഇക്കണോമിക്സ്, ഇംഗ്ലിഷ്, സുവോളജി, ഫിസിക്സ്, വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന്  12ന് 11ന് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എത്തണം. ഫോൺ: 0487 225913.

ഐടിഐ പ്രവേശനം 

തൃശൂർ ∙ എറിയാട് ഗവ. ഐടിഐ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി വിജയിച്ചവർക്കു ഡ്രാഫ്റ്റ്സ്മാ‍ൻ സിവിൽ (രണ്ടുവർഷം), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (ഒരു വർഷം) എന്നീ എൻസിവിടി കോഴ്സുകളാണ് ഇവിടെയുള്ളത്. 10–ാം തീയതിക്കുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

https://www.itiadmissions.kerala.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം. വിവിധ അക്ഷയകേന്ദ്രങ്ങൾ വഴിയോ സ്വകാര്യ കംപ്യൂട്ടർ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം. 100 രൂപ അപേക്ഷ ഫീസായി ഓൺലൈനായി അടയ്ക്കണം. ഫോൺ: 04802804320.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com