ADVERTISEMENT

മലക്കപ്പാറ ∙ അതിർത്തി ഗ്രാമത്തിലെ യുപി സ്കൂളിലെ പാചകപ്പുരയിൽ വെള്ളം കയറി ഉച്ചഭക്ഷണം മുടങ്ങുമെന്ന ആശങ്കയിൽ അധ്യാപകർ. തോട്ടം തൊഴിലാളികളുടെ നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് ഭക്ഷണം പാകം ചെയ്യാൻ കഴിയാതെ ജീവനക്കാർ ബുദ്ധിമുട്ടുന്നത്. ഒരു വർഷം മുൻപ് കാട്ടാന കെട്ടിടത്തിന്റെ ജനലുകൾ തകർത്തതോടെയാണു മഴയിൽ വെള്ളം കയറാൻ തുടങ്ങിയത്.

ആനയുടെ ആക്രമണത്തിനു ശേഷം സ്കൂൾ വളപ്പിനു ചുറ്റും സോളർ വേലി സ്ഥാപിച്ചെങ്കിലും കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. ഇതോടെ സയൻസ് ലാബിന്റെയും പാചകപ്പുരയുടെയും പ്രവർത്തനങ്ങൾ താളം തെറ്റി. ഒറ്റമുറിയിൽ 2 ക്ലാസുകളിലെ വിദ്യാർഥികളാണ് പഠനം നടത്തുന്നത് കൂടാതെ ജീവനക്കാരുടെ മുറിയും പഠന മുറിയാക്കി മാറ്റി.

മഴ കൂടുതലായുള്ള മേഖലയിലെ സ്കൂളിലെ ഉച്ചഭക്ഷണം മുടങ്ങാതെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഐഎൻടിയുസി അതിരപ്പിള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജോമോൻ കാവുങ്കൽ, ബിജു പറമ്പി, ദിലിക്ക് ദിവാകരൻ, ഷറഫൂദിൻ, ചിന്നദുരൈ, പഞ്ചായത്തംഗങ്ങളായ കെ.എം. ജയചന്ദ്രൻ, മനു പോൾ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com