ADVERTISEMENT

റേഷൻധാന്യങ്ങൾ നേരത്തേ കൈപ്പറ്റണം

തൃശൂർ ∙ മാസാവസാനം കിറ്റുമായി ബന്ധപ്പെട്ട് തിരക്കുണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഓഗസ്റ്റ് മാസത്തെ റേഷൻധാന്യങ്ങൾ എല്ലാവരും നേരത്തേ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. 

∙ഭക്ഷ്യധാന്യങ്ങളിൽ കീടനാശിനി അടിച്ചതുമായി ബന്ധപ്പെട്ട് ചൊവ്വൂരിൽ പ്രവർത്തിച്ചിരുന്ന 184–ാം നമ്പർ കടയുടെ അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്തു

∙പിഎച്ച്എച്ച് കാർഡിലേക്കു മാറുന്നതിനുള്ള അപേക്ഷ പൊതുജനങ്ങൾക്ക് സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ ഓൺലൈൻ ആയി സമർപ്പിക്കാം. 

∙ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 12 വരെ താൽക്കാലികമായി 10 കടകളുടെയും സ്ഥിരമായി 3 കടകളുടെയും ലൈസൻസ് റദ്ദ് ചെയ്തു

∙കടകളിൽ നിന്ന് പിഴ ഇനത്തിൽ 3042424 രൂപ ഈടാക്കി.

മൂല്യവർധിത പാലുൽപന്നങ്ങൾ: പരിശീലനം

തൃശൂർ ∙ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ 19, 20 തീയതികളിൽ മൂല്യവർധിത പാലുൽപന്നങ്ങൾ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കും. ഫോൺ: 0487-2370773, 9249850885.

അക്വാപോണിക്സ് പരിശീലനം

തൃശൂർ∙അക്വാപോണിക്‌സ് കൃഷി പരിശീലനത്തിൽ കാർഷിക സർവകലാശാലയിലെ ഹൈടെക് റിസർച് ആൻഡ് ട്രെയ്നിങ് യൂണിറ്റ് നൽകുന്ന 3 ദിവസത്തെ പരിശീലനം 23 മുതൽ 25 വരെ നടക്കും.  0487 2960079, 9037033547

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com