ADVERTISEMENT

ഇരിങ്ങാലക്കുട ∙ 5 വർഷം കൊണ്ട് മുഴുവൻ പേർക്കും പട്ടയം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.രാജൻ. റവന്യു ഡിവിഷൻ പട്ടയ മേളയും പൊറത്തിശ്ശേരി വില്ലേജ് ഓഫിസ് ഉദ്ഘാടനവും ഇരിങ്ങാലക്കുട വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും സ്മാർട്ടാക്കി റവന്യു വകുപ്പിനെ സമ്പൂർണ ഡിജിറ്റലാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളിലായി 2413 പട്ടയങ്ങൾ വിതരണം ചെയ്തു. മുരിയാട് വില്ലേജിൽ 60 വർഷത്തിലേറെയായി പുറമ്പോക്കിൽ വീട് പണിത് താമസിക്കുന്ന 4 കുടുംബങ്ങൾക്ക് നൽകുന്ന പട്ടയം ഉൾപ്പെടെ 12 പട്ടയങ്ങൾ മുകുന്ദപുരം താലൂക്ക് ഓഫിസിൽ നിന്ന് അനുവദിച്ചു. ചാലക്കുടി താലൂക്ക് ഓഫിസിൽ നിന്ന് 36 പട്ടയങ്ങളും കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിൽ നിന്ന് 42 സൂനാമി പട്ടയങ്ങളും ഒരു മിച്ചഭൂമി പട്ടയവും ഉൾപ്പെടെ 43 പട്ടയങ്ങളും വിതരണം ചെയ്തു. മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.

വി.ആർ. സുനിൽകുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പി.കെ. ഡേവിസ്, കലക്ടർ ഹരിത വി.കുമാർ, ബ്ലോക്ക് പ്രസിഡന്റുമാരായ വിജയലക്ഷ്മി വിനയചന്ദ്രൻ, ലളിത ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, നഗരസഭാധ്യക്ഷ സോണിയ ഗിരി, പഞ്ചായത്ത് പ്രസിഡന്റുമാരായ സീമ കെ. നായർ, ലത സഹദേവൻ, നഗരസഭ സ്ഥിരം അധ്യക്ഷ ജിഷ ജോബി, ഡപ്യൂട്ടി കലക്ടർ സി. കബനി, ആർഡിഒ എം.എച്ച്.ഹരീഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com