ADVERTISEMENT

കൊടുങ്ങല്ലൂർ ∙ അമിത വേഗം, സിഗ്‌നൽ ജംപിങ്, സർവീസ് റോഡിലൂടെയുള്ള അലക്ഷ്യമായ യാത്ര, സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും യാഥാർ‍ഥ്യമാക്കാത്തത്.. ബൈപാസിലെ അപകടങ്ങൾക്കു കാരണങ്ങള്‍ പലതാണ്. 2014 സെപ്റ്റംബർ 19നാണ് ബൈപാസ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ നടന്ന അപകടത്തിൽ ടെ ഒരാൾ കൂടിമരിച്ചതോടെ ഇതുവരെയുള്ള മരണസംഖ്യ 40 ആയി ഉയർന്നു.

നൂറുകണക്കിനു അളുകൾക്കാണു പരുക്കേറ്റത്. കോട്ടപ്പുറം സിഗ്‌നലിലായിരുന്നു ഇന്നലെ അപകടം. ബൈപാസിലെ കുഴികൾ അടയ്ക്കുന്നതിനു ഗതാഗതം സർവീസ് റോഡിലൂടെ ആക്കിയിട്ടുണ്ട്. ഇവിടെ മുന്നറിയിപ്പോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ല. . സർവീസ് റോഡ് അവസാനി ക്കുന്നിടത്തെ മീഡിയനുകൾ അപകടത്തിനും അപക കാരണമായി. ബൈപാസിലെ യാത്രയിൽ വെല്ലുവിളി ഉയർത്തുന്നതു സിഗ്‌നൽ ജംപിങ്ങാണ്.

(സിഗ്നൽ തെറ്റിച്ചുകൊണ്ട് വാഹനങ്ങൾ മുൻപോട്ടെടുക്കുന്ന രീതി). ചന്തപ്പുര മുതൽ കോട്ടപ്പുറം വരെയുള്ള അഞ്ചു സിഗ്‌നലുകളിലും ഇതു പതിവാണ് മിക്ക ഡ്രൈവർമാരും ഇടതുവശം കർശനമായി പാലിക്കാറില്ല. മെയിൽ റോഡിൽ നിന്നു വാഹനങ്ങൾക്കു സർവീസ് റോഡിലേക്ക് പ്രവേശിക്കാനാകാത്തവിധം സർവീസ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com