ADVERTISEMENT

ഇരിങ്ങാലക്കുട ∙ കാട്ടൂർ പഞ്ചായത്തിന്റെ കർഷക ദിനാഘോഷത്തിൽ കുടുംബശ്രീ അംഗങ്ങൾക്കൊപ്പം ഓണക്കളിക്കു ചുവടു വച്ച് മന്ത്രി ആർ.ബിന്ദു. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തതു മന്ത്രിയാണ്. സമ്മേളന ശേഷം വേദിയിൽ കലാകാരികൾ ഓണക്കളി അവതരിപ്പിച്ചപ്പോൾ കുടുംബശ്രീ അംഗങ്ങളും വനിതാ പഞ്ചായത്ത് അംഗങ്ങളും പ്രോത്സാഹനമായി സദസ്സിൽ ചുവടുവച്ചിരുന്നു.

അവരുടെ ക്ഷണം സ്വീകരിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ, വനിതാ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കൊപ്പം മന്ത്രിയും കൂടിയത്. ഹാളിലുണ്ടായവർക്ക് ഇതോടെ ആവേശമേറി. ചെറുപ്പത്തിൽ നൃത്തവും കഥകളിയും അടക്കമുള്ളവ പഠിച്ചിട്ടുണ്ട് മന്ത്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com