ADVERTISEMENT

തൊഴിൽമേള ഇന്ന്

അന്നമനട ∙ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള പ്രതീക്ഷ ഇന്ന് 9.30നു വിഎം ഓഡിറ്റോറിയത്തിൽ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്കു ബയോഡേറ്റയുമായി വന്നാൽ സൗജന്യമായി സ്പോട് റജിസ്ട്രേഷ നുണ്ട്. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 94462 28282 (വാട്സാപ്).

കവിതാ ക്യാംപ്

തൃശൂർ ∙ സാഹിത്യ അക്കാദമി ഡിസംബറിൽ മൂന്ന് ദിവസത്തെ കവിതാ ക്യാംപ് തിരുവനന്തപുരത്ത് നടത്തും. 35 വയസ്സിനു താഴെയുള്ള 40 പേരെയാണ് പ്രതിനിധികളായി തിരഞ്ഞെടുക്കുക. പുതിയ മൂന്ന് കവിതകൾ, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോൺ നമ്പർ, ഇ മെയിൽ എന്നിവ സഹിതം ഒക്ടോബർ 20ന് മുൻപ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ–680 020 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: keralasahityaakademi.org , 0487 2331069, 9349226526.

ഡേറ്റ എൻട്രി: ജോലി ഒഴിവ്

ചാലക്കുടി ∙ നഗരസഭയിൽ കെട്ടിട നികുതി അടവു പൂർണതോതിൽ ഓൺലൈൻ വഴിയാക്കുന്നതിന്റെ ഭാഗമായി നികുതി വിവരങ്ങൾ, നികുതി റജിസ്റ്ററുകൾ എന്നിവ ഡേറ്റ എൻട്രി പൂർത്തീകരിക്കുന്നതിനു കംപ്യൂട്ടർ പരിജ്ഞാനവും നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗാർഥി കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഞ്ചയ സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തു പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ 30നു 3നകം നഗരസഭാ കാര്യാലയത്തിൽ സമർപ്പിക്കണം.

അധ്യാപകർ

ചാലക്കുടി ∙ സേക്രഡ് ഹാർട്ട് കോളജിൽ സുവോളജി അധ്യാപക ഒഴിവുണ്ട്. നെറ്റ്/പിഎച്ച്ഡി, കുറഞ്ഞതു 55% മാർക്കോടെ ബിരുദാനന്തര ബിരുദം എന്നിവയാണു യോഗ്യത. ഇവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം മാത്രം ഉള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച 28നു 10ന്.

കൊമേഴ്സ് ഗവേഷകർ

ഇരിങ്ങാലക്കുട ∙ ക്രൈസ്റ്റ് കോളജിൽ കൊമേഴ്സ് ഗവേഷക വിദ്യാർഥികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജെആർഎഫ്, എൻഎഫ്എസി യോഗ്യതയുള്ള എസ്‍സി, എസ്ടി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 3ന് വൈകിട്ട് ഒന്നിന്. 0480–2825258.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com