മകൾ അച്ഛന് പകുത്തുനൽകിയത് സ്വന്തം കരൾ; നീ കുഞ്ഞല്ലേ എന്നു ചോദിച്ചവരോട് എവിലിൻ പറഞ്ഞതിങ്ങനെ

എവിലിനും നെൽസണും.
SHARE

മേലൂർ∙ അച്ഛനോടുള്ള സ്നേഹം കൊണ്ട് മകൾ പകുത്തുനൽകിയത് സ്വന്തം കരൾ. ദാതാക്കളുടെ വിളി കാത്തിരുന്ന് വടക്കുംചേരി നെൽസണിന്റെ ആരോഗ്യം വഷളാകാൻ തുടങ്ങിയതറിഞ്ഞ മകൾ എവിലിൻ അമ്മ ബിനുവടക്കം എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. നീ കുഞ്ഞല്ലേ എന്നു ചോദിച്ചവരോടെ് 18 കഴിഞ്ഞവർക്ക് അവയവദാനം നടത്താമെന്ന് എവിലിൻ വാദിച്ചു.

മകളുടെ ഉത്സാഹം ധൈര്യവും തന്നിലേക്ക് പകർന്നതോടെ ആത്മവിശ്വാസം ലഭിച്ചെന്ന് നെൽസൺ പറയുന്നു. തൃശൂർ മെഡിക്കൽ കോളജിലെ  ഡോ. ടി.പി. സുമേഷ് അടക്കമുള്ളവരും കുടുംബാംഗങ്ങളും ധൈര്യം പകർന്ന് ഒപ്പം നിന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു 45 ലക്ഷം രൂപയോളം ചെലവിട്ടുള്ള ശസ്ത്രക്രിയ. വിശ്രമശേഷം പൂർണ ആരോഗ്യത്തോടെ ഇരുവരും സാധാരണ ജീവതത്തിലേക്ക് മടങ്ങിയെത്തി.

പെരുമ്പാവൂരിലെ സാൻജോ കോളജ് ഓഫ് നഴ്സിങ്ങിൽ വിദ്യാർഥിനിയാണ് എവിലിൻ. വ്യാപാരത്തിൽ സജീവമാകാനൊരുങ്ങുകയാണ് നെൽസൺ. എവിലിന് പൂർവ വിദ്യാലയമായ എസ്എച്ച് കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്വീകരണം നൽകി. മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ പുരസ്കാരം സമർപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA