ADVERTISEMENT

അതിരപ്പിള്ളി ∙ പറമ്പിക്കുളം ഡാമിൽ നിന്ന് അനിയന്ത്രിതമായി വെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് തുറന്ന പെരിങ്ങൽക്കുത്ത് ഡാമിലെ ഷട്ടറുകൾ ഒരെണ്ണമൊഴികെ എല്ലാം അടച്ചു. ഈ മാസം 20ന് പുലർച്ചെയാണ് തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകരാറിലായി വെള്ളം പെരിങ്ങൽക്കുത്തിലേക്ക് ഒഴുകിയത്.

ഇതേ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മുഴുവൻ ഷട്ടറുകളും പൂർണമായി തുറന്നു. പറമ്പിക്കുളം ഡാമിൽ നിന്നു നീരൊഴുക്കു കുറഞ്ഞ തോടെ പെരിങ്ങൽക്കുത്തിലെ ഷട്ടറുകൾ ഘട്ടം ഘട്ടമായി അടയ്ക്കു കയായിരുന്നു. 424 മീറ്റർ സംഭരണ ശേഷിയുള്ള പെരിങ്ങൽ ക്കുത്തിലെ ജലനിരപ്പ് 421. 50 മീറ്ററിൽ ക്രമീകരിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com