ADVERTISEMENT

എരുമപ്പെട്ടി ∙ കുട്ടഞ്ചേരിയിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചതിനെ തുടർന്ന് കുഴിയിൽ വീണ പുള്ളിമാനിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 8ന് കുട്ടഞ്ചേരി പാടശേഖരത്തിലാണ് സംഭവം. സമീപത്തെ വനത്തിൽ നിന്ന് കൂട്ടം തെറ്റി നാട്ടിലിറങ്ങിയ പുള്ളിമാനെ പത്തോളം തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി നായ്ക്കളെ തുരത്തിയെങ്കിലും മാൻ പാടത്തെ കുഴിയിൽ വീണു.

നിസ്സാര പരുക്കേറ്റ മാനിനെ നാട്ടുകാർ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ ത്തി കൊണ്ടു പോയി. അകമലയിലെ വനം വകുപ്പ് വെറ്ററിനറി ക്ലിനിക്കിൽ ചികിത്സ നൽകിയ ശേഷം വനത്തിൽ വിട്ടയച്ചു. തിച്ചൂർ, കുട്ടഞ്ചേരി പ്രദേശങ്ങളിൽ വനത്തിൽ നിന്നു നാട്ടിലെത്തുന്ന മൃഗങ്ങളെ തെരുവുനായ്ക്കൾ ആക്രമിക്കുന്നതു പതിവായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com