ADVERTISEMENT

അന്തിക്കാട്∙ ഇടപ്പള്ളിയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിലെത്തി പെരിങ്ങോട്ടുകരയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ 2 പ്രതികളെ അന്തിക്കാട് പൊലീസ് പിടകൂടി. എടവിലങ്ങ് പള്ളത്ത് സ്വദേശി സനീപ് ഹുസൈൻ (36 ), പുത്തൂർ വെട്ടുകാട് സ്വദേശി ചിറയത്ത് വീട്ടിൽ ജിബിൻ ജോസ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കൾ രാവിലെ അവണങ്ങാട്ട് പടിക്കടുത്ത് മരക്കമ്പനി പരിസരത്ത്  നെല്ലിപ്പറമ്പിൽ വിജിയുടെ സ്വ‍ർണമാല പൊട്ടിക്കാൻ ഇവർ ശ്രമിച്ചിരുന്നു.

വിജി ചെറുത്തതോടെ ഇവർ കടന്നുകളഞ്ഞു. ഉടൻ ഇവർ അന്തിക്കാട് പൊലീസിൽ പരാതി നൽകി. ചെറുതുരുത്തിയിൽ ഒളിവിൽ കഴിയുന്നെന്ന വിവരത്തെത്തുടർന്ന് ചെറുതുരുത്തി പൊലീസിന്റെ  സഹായത്തോടെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂട്ടർ മോഷ്ടിച്ചതാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പിടികൂടാൻ സഹായിച്ചത്. മാലമോഷണക്കേസിൽ ജിബിൻ നേരത്തെയും പ്രതിയായിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്റ്റേഷനിൽ മോഷണക്കേസിൽ സനീപ് ഉൾപ്പെട്ടിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു. കെ. തോമസ്, അന്തിക്കാട് ഇൻസ്പെക്ടർ പി. കെ. ദാസ്, എസ്ഐ മാരായ  എം.സി. ഹരീഷ്, വി.എം. ബെനഡിക്ട്, സിപിഓമാരായ ഷിജീഷ്, ആകാശ്,  അമൽ, സിദ്ധിഖ്, എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com