ശുചിത്വ പുരസ്കാരം ഏറ്റുവാങ്ങി ഗുരുവായൂർ നഗരസഭ

കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ ദേശീയ ശുചിത്വ പുരസ്കാരം ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് കേന്ദ്ര നഗരവികസന സഹമന്ത്രി കൗശൽ കിഷോറിൽ നിന്ന് ഏറ്റുവാങ്ങുന്നു.
SHARE

ന്യൂഡൽഹി∙ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ ദേശീയ ശുചിത്വ പുരസ്കാരം ആലപ്പുഴ, ഗുരുവായൂർ നഗരസഭകൾക്ക് സമ്മാനിച്ചു. ആലപ്പുഴ നഗരസഭാ ചെയർപഴ്സൻ പി. സൗമ്യ രാജ്, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ കേന്ദ്ര നഗരവികസന സഹമന്ത്രി കൗശൽ കിഷോറിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി.

ആലപ്പുഴ നഗരസഭാ സെക്രട്ടറി ബി. നീതുലാൽ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീന രമേശ്, ഗുരുവായൂർ നഗരസഭാ സെക്രട്ടറി  ബീന എസ്. കുമാർ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ സ്വച്ഛതാ ലീഗിൽ മികച്ച പ്രകടനം നടത്തിയ രാജ്യത്തെ ആദ്യ 10 നഗരസഭകളുടെ പട്ടികയിലാണ് ആലപ്പുഴയും ഗുരുവായൂരും ഉൾപ്പെട്ടത്. 15,000 മുതൽ 25,000വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഗുരുവായൂരും ഒരു ലക്ഷം മുതൽ 3 ലക്ഷംവരെയുള്ള നഗരങ്ങളിൽ ആലപ്പുഴയും പുരസ്കാരം നേടി. ആകെ 1835 നഗരസഭകളിലെ മാലിന്യ നിർമാർജന സംവിധാനങ്ങൾ പരിശോധിച്ചാണ് വിജയികളെ തിര‍‍ഞ്ഞെടുത്തത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}