കാനോലി കനാലിൽ ചാടി കോളജ് വിദ്യാർഥി മരിച്ചു

ചെമ്മാപ്പിള്ളി തൂക്കുപാലത്തിൽ നിന്നു കാനോലിക്കനാലിലേക്കു ചാടി മരിച്ച അമ്പാടിക്കണ്ണനെ കണ്ടെത്താൻ വേണ്ടി അഗ്നിരക്ഷാസേനയും സ്കൂബാ ടീമും പൊലീസും നാട്ടുകാരും ചേർന്നു കനാലിൽ തിരച്ചിൽ നടത്തുന്നു., 2. അമ്പാടി ക്കണ്ണൻ
SHARE

ചെമ്മാപ്പിള്ളി  ∙ തൂക്കുപാലത്തിൽനിന്നു കാനോലിക്കനാലിൽ ചാടി കോളജ് വിദ്യാർഥി മരിച്ചു. നാട്ടിക എസ്എൻ കോളജ് ബിഎസ്​സി സുവോളജി 2–ാം വർഷ വിദ്യാർഥിയും കൊടുങ്ങല്ലൂർ  ലോകമലേശ്വരം ഇളങ്ങുംതാഴത്ത് കണ്ണന്റെ മകനുമായ ഇ.കെ. അമ്പാടിക്കണ്ണനാണ് (19) മരിച്ചത്. രാവിലെ കോളജിലെത്തിയെങ്കിലും ക്ലാസിലിരിക്കാതെ പോകുകയായിരുന്നു. 11.30 ഒ‍ാ‍‍ടെ പാലത്തിന്റെ പടിഞ്ഞാറേഭാഗത്ത് നിന്നു കനാലിലേക്ക് അമ്പാടിക്കണ്ണൻ ചാടുന്നത് വഞ്ചിയിലുണ്ടായിരുന്നയാൾ കണ്ടു. ഇയാൾ വരുമ്പോഴേക്കും വിദ്യാർഥി താഴ്ന്നുപോയി. തൃശൂരിൽനിന്നു സ്കൂബാ ടീമെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.  സംസ്കാരം ഇന്ന്. മാതാവ്: മഞ്ജു. സഹോദരി അവന്തിക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}