ADVERTISEMENT

തൃശൂർ ∙ കാനഡയിലെ ഒരു കോഴ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനാണ് സ്നേഹ (സാങ്കൽപിക പേര്) ഗൂഗിൾ സെർച്ചിൽ നിന്ന് ലഭിച്ച ഒരു കസ്റ്റമർ കെയർ നമ്പറിൽ വിളിക്കുന്നത്. താൻ വിളിക്കുന്നത് ഫ്രോഡ് നമ്പറിൽ ആണെന്ന് അറിയാത്ത സ്നേഹയോട് കോഴ്സിന്റെ കാര്യങ്ങൾ അറിയുന്നതിന് 20 രൂപ ഫീസ് ആയി അടയ്ക്കണ മെന്നും അതിനായി ‘എനി ഡെസ്ക്’ എന്ന ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണമെന്നും തട്ടിപ്പുകാർ അറിയിക്കുകയായിരുന്നു.

ആപ് ഇൻസ്റ്റാൾ ചെയ്യിച്ച ശേഷം ആ ആപ്ലിക്കേഷനിലൂടെ തട്ടിപ്പുകാർ സ്നേഹയുടെ മൊബൈൽ ഫോൺ ആക്സസ് ചെയ്തു. സ്നേഹ 20 രൂപയുടെ ഓൺലൈൻ ഇടപാട് നടത്തിയപ്പോൾ ആപ്ലിക്കേഷ നിലൂടെ പാസ് വേഡ് തട്ടിപ്പുകാർ മനസ്സിലാക്കുകയും ഈ വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ പണം തട്ടിയെടുക്കു കയുമായിരുന്നു. ഇത്തരത്തിൽ പല പല സൈബർ തട്ടിപ്പുകൾ വ്യാപകമാവുമ്പോൾ ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് റൂറൽ പൊലീസ് നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഓൺലൈൻ തട്ടിപ്പ്: ശ്രദ്ധിക്കുക‌‌

∙ സുഹൃത്തുക്കളുടേയോ പ്രമുഖ വ്യക്തികളുടെയോ ഫോട്ടോ ഉപയോഗിച്ചുള്ള വാട്സാപ്/ ഫെയ്സ് ബുക്ക്/ ഇൻസ്റ്റഗ്രാം എന്നിവയിലൂടെ പണം ആവശ്യപ്പെടുന്ന പക്ഷം ശരിയാണോ എന്ന് ഉറപ്പിച്ചതിന് ശേഷം മാത്രം പണം നൽകുക.
∙ അറിയാത്ത ആളുകളുമായി സമൂഹ മാധ്യമങ്ങൾ വഴി ബന്ധം സ്ഥാപിക്കുമ്പോൾ അവർ യഥാർഥത്തിൽ ഉള്ളവരാണോ എന്ന് ഉറപ്പ് വരുത്തുക.
∙ അത്തരത്തിലുള്ള ആളുകൾ ഓഫർ ചെയ്യുന്ന പണം, പാരിതോഷികം എന്നിവ സ്വീകരിക്കാതിരിക്കുക.

∙ മൊബൈൽ ഫോൺ നമ്പറിന് ലോട്ടറി അടിച്ചു/ സ്ക്രാച്ച് ആൻഡ് വിൻ കാർഡ് തുടങ്ങിയ തട്ടിപ്പ് സന്ദേശങ്ങൾക്കു ചെവി കൊടുക്കാതിരിക്കുക.
∙ അപരിചിതരുടെ വിഡിയോ കോളുകൾ അറ്റൻഡ് െചയ്യാതിരിക്കുക. എടുക്കുന്ന പക്ഷം മൊബൈലിന്റെ മുൻവശത്തെ ക്യാമറ മറച്ച് പിടിക്കുക.
∙ ഓൺലൈൻ ജോലികളുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസ്, ലിങ്ക് എന്നിവ തുറക്കാതിരിക്കുക. സന്ദേശത്തിലുള്ള കമ്പനിയുടെ ആധികാരികത ഉറപ്പ് വരുത്തിയ ശേഷം മാത്രം പണം നൽകുക.

∙ ഏതൊരു കോഴ്സിനും ഓൺലൈനിലൂടെ പ്രവേശിക്കുന്നതിനു മുൻപു തന്നെ ആ അക്കാദമിയുടെയോ സ്ഥാപനത്തിന്റെയോ അംഗീകാരവും മറ്റും അക്കാദമിയുടെ സൈറ്റിൽ പരിശോധിക്കുക.
∙ ഡിഗ്രി, പിജി തുടങ്ങിയ കോഴ്സുകൾക്കു ചേരുന്നതിനു മുൻപ് അംഗീകാരമുള്ള സർവകലാശാലയാണ് എന്ന് ഉറപ്പാക്കുക.
∙ അനാവശ്യമായി ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്.

∙ ഓൺലൈൻ ജോലി എന്നു കേൾക്കുമ്പോഴേക്കും അതിൽ ചെന്നു ചാടാതെ അതിന്റെ  എല്ലാ വശങ്ങളും മനസ്സിലാക്കിയതിനു ശേഷം മാത്രം അതിനായി പുറപ്പെടുക.
∙ മുൻകൂട്ടി പണമിടപാടുകൾ ആവശ്യപ്പെടുന്ന ഓൺലൈൻ ജോലികൾ ശ്രദ്ധയോടെ മാത്രം തിരഞ്ഞെടുക്കുക.
∙ അംഗീകൃതമല്ലാത്ത ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്ന് ലോൺ എടുക്കാതിരിക്കുക.
∙ പാസ് വേഡ് കാലാകാലങ്ങളിൽ മാറ്റുക. എടിഎം പിൻ നമ്പറും ഇടയ്ക്കിടെ മാറ്റുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com