ADVERTISEMENT
അമ്മാടം ∙ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ആൺകുട്ടികളും  പെൺകുട്ടികളും ഇനി വേഷത്തിലെത്തും  പിടിഎയുടെ നിർദേശപ്രകാരം എല്ലാവർക്കും ഒരേ യൂണിഫോം നടപ്പാക്കി. പുതിയ യൂണിഫോം, പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്താനും സമൂഹ നിർമിതിയിൽ മുന്നണി പോരാളികളാകാനും സാധിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം.പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹൻ ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രഖ്യാപനം നടത്തി.  പിടിഎ പ്രസിഡന്റ് ഡെന്നസ് പെല്ലിശ്ശേരി, എംപിടിഎ പ്രസിഡന്റ് റോസ് മേരി അപേഷ്, പ്രധാന അധ്യാപകൻ സ്റ്റെയ്നി ചാക്കോ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com