ADVERTISEMENT

ചാലക്കുടി ∙ കോട്ടയത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാംപ്യൻഷിപ്പിൽ തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ പി.ഡി. അനിൽ കുമാറിന് 6 മെഡലുകൾ ലഭിച്ചു. വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ചാലക്കുടി കൂടപ്പുഴ സ്വദേശിയായ ഇദ്ദേഹം.

3 സ്വർണ മെഡലും ഒരു വെള്ളിയും 2 വെങ്കലവുമാണു തൃശൂർ ജില്ലയ്ക്കു വേണ്ടി ഇദ്ദേഹം വാങ്ങിക്കൂട്ടിയത്. 4 വ്യക്തിഗത ഇനങ്ങളിലും 2 റിലേ ഇനത്തിലുമാണു മെഡലുകൾ. 400 മീറ്റർ ഫ്രീ സ്റ്റൈൽ 100 മീറ്റർ ഫ്രീ സ്റ്റൈൽ 4 X 50 മീറ്റർ റിലേ ഇനങ്ങളിലാണു സ്വർണം. 200 മീറ്റർ ഫ്രീ സ്റ്റൈലിലാണു വെള്ളി.100 മീറ്റർ ബാക്ക് സ്ട്രോക്കിലും 4 X 50 മീറ്റർ മിഡ്‌ലേ റിലേയിലുമാണു വെങ്കല മെഡലുകൾ.

അടുത്ത മാസം അവസാനം ഹരിയാനയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് നീന്തലിൽ കേരളത്തെ പ്രതിനിധീകരിക്കും. നീന്തൽ പരിശീലകൻ കൂടിയാഅനിൽ കുമാറിന്റെ ശിക്ഷണത്തിൽ അതിരപ്പിള്ളി വെറ്റിലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞ വിദ്യാർഥികൾ ഉപജില്ലാ ചാംപ്യന്മാരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com