ADVERTISEMENT

തൃശൂർ∙ കൊതുക് മൃഗങ്ങളിലും അപൂർവമായി മനുഷ്യരിലും പരത്തുന്ന  ഡൈറോഫൈലേറിയ ലാർവയിൽ നിന്നു വളർന്ന ജീവനുള്ള വിര വടക്കാഞ്ചേരി സ്വദേശിനിയുടെ ശരീരത്തിൽ നിന്നു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കഴുത്തുവേദനയുമായി രണ്ടാഴ്ചയിലേറെ വലഞ്ഞ രോഗിയുടെ കഴുത്തിൽ തടിപ്പ് രൂപപ്പെട്ടിരുന്നു. ഇത് സ്കാൻ ചെയ്തു പരിശോധിക്കാൻ ഇഎൻടി ഡോക്ടർ നിർദേശിച്ചു. ജില്ലാ സഹകരണ ആശുപത്രിയിലെത്തിയ രോഗിയിൽ സ്കാനിങ് നടത്തിയപ്പോഴാണു തടിപ്പിനുള്ളിൽ ജീവനോടെ വിരയെ കണ്ടെത്തിയത്.

തുടർന്നു  സർജൻ ഡോ. എൻ.ആർ. അരുൺകുമാറിന്റെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു. റേഡിയോളജി ഡോക്ടർ സൗമ്യ സ്റ്റീഫൻ, ഡോ. ജോബി തോമസ് എന്നിവരും ചികിത്സയിൽ പങ്കാളികളായി. പതോളജി വിഭാഗത്തിലെ ഡോ. ഉഷ മേരി ഏബ്രഹാം വിര ഡൈറോഫൈലേറിയ ആണെന്നു സ്ഥിരീകരിച്ചു. ഫലത്തിൽ കൊതുകു കടിക്ക് ശസ്ത്രക്രിയയിൽ വരെ എത്തിച്ചേർന്നു. 

കൊതു കടിക്കുന്നതിലൂടെയാണ് ഈ വിര ശരീരത്തിലെത്തുന്നത്. ഇത് പിന്നീട് വളരുന്നു. ‌പൂച്ച, പട്ടി, മരപ്പട്ടി, കുറുക്കൻ എന്നിവയിലാണ് ഡൈറോഫൈലേറിയാസിസ് കാണുന്നത്. അപൂർവമായി മാത്രം മനുഷ്യരിലും. മനുഷ്യരിൽ ശ്വാസകോശം, മുഖം, കൈകാലുകൾ, നെഞ്ച് എന്നിവിടങ്ങളിലാണു ഡൈറോഫൈലേറിയാസിസ് കാണപ്പെടുന്നതെന്നു ഡോ. അരുൺകുമാർ പറഞ്ഞു. തടിപ്പ്, കണ്ണിൽ ചൊറിച്ചിൽ, ചുമ, പനി, ക്ഷീണം, ശ്വാസതടസ്സം എന്നിവയാണു ലക്ഷണങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com