ADVERTISEMENT

മുല്ലശേരി ∙ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ബന്ധുക്കൾ ഉപേക്ഷിച്ച അമ്മമാർക്ക് പാവറട്ടി ജനമൈത്രി പൊലീസ് തുണയായി. വേളേക്കാട്ട് ചന്ദ്ര, കല്യാണി എന്ന 2 അമ്മമാരെയും പൊലീസ് കുളിപ്പിച്ച് നല്ല വസ്ത്രങ്ങൾ നൽകി ചേലക്കരയിലെ ശാന്തി സദനിൽ എത്തിച്ചു. സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുകയും നാട്ടുകാരുടെ സഹായവുമായിരുന്നു ആശ്രയം.

ഇരുവരെയും രോഗങ്ങൾ കീഴടക്കിയപ്പോൾ ജീവിതം ദുസഹമായി. പഞ്ചായത്ത് അധികൃതരാണ് മാറ്റിപാർപ്പിക്കാൻ പൊലീസിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും സഹായം തേടിയത്. പൊലീസ് സ്റ്റേഷനിൽ സിപിഒമാരായ നിധിൻ, സരിൽ എന്നിവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സാമൂഹിക നീതി വകുപ്പിലെ ഉദ്യേഗസ്ഥരായ മാല രമണൻ, ലീഗൽ സർവീസ് അതോറിറ്റിയിലെ സുപ്രിയ എന്നിവർ പൊലീസിന്റെ സഹായത്തിനെത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജ്, വൈസ് പ്രസിഡന്റ് കെ.പി. ആലി, ദിൽന ധനേഷ്, മിനി മോഹൻദാസ് തുടങ്ങിയവർ ഇവരെ യാത്രയയക്കാനെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com