വിജയം ആഘോഷിച്ച് ജപ്പാൻ സംഘം

ആയുർവേദ മരുന്ന് നിർമാണം പഠിക്കാനായി ചെറുതുരുത്തി പിഎൻഎൻഎം  ആയുർവേദ മെഡിക്കൽ കോളജിലെത്തിയ ജപ്പാനിൽ നിന്നുള്ള സംഘം  കോളജിനു സമീപത്തെ കൊച്ചു കളിസ്ഥലത്ത് പന്ത് തട്ടി ലോകകപ്പ് മത്സരത്തിൽ  ജപ്പാന്റെ  വിജയം ആഘോഷിക്കുന്നു.
ആയുർവേദ മരുന്ന് നിർമാണം പഠിക്കാനായി ചെറുതുരുത്തി പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളജിലെത്തിയ ജപ്പാനിൽ നിന്നുള്ള സംഘം കോളജിനു സമീപത്തെ കൊച്ചു കളിസ്ഥലത്ത് പന്ത് തട്ടി ലോകകപ്പ് മത്സരത്തിൽ ജപ്പാന്റെ വിജയം ആഘോഷിക്കുന്നു.
SHARE

ചെറുതുരുത്തി∙ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ജർമനിയെ അട്ടിമറിച്ച് ജപ്പാൻ ചരിത്ര വിജയം കുറിച്ചതിന്റെ ആവശേം പന്ത് തട്ടി ആഘോഷമാക്കി ജപ്പാൻ സംഘം. ആയുർവേദ മരുന്ന് നിർമാണം പഠിക്കാനായി ചെറുതുരുത്തി പിഎൻഎൻഎം  ആയുർവേദ മെഡിക്കൽ കോളജിലെത്തിയ ജപ്പാനിൽ നിന്നുള്ള ക്യോക്കിയോ - ടജീമ എന്നിവരുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് തങ്ങളുടെ രാജ്യത്തിന്റെ വിജയം ചെറുതുരുത്തിയിൽ ആഘോഷിച്ചത്.

വെള്ളിയാഴ്ച രാവിലെ എത്തിയ സംഘം ഇന്നലെ  തങ്ങൾക്ക് ലഭിച്ച  വിശ്രമ സമയത്താണ് കോളജിനു സമീപത്തെ കൊച്ചു കളിസ്ഥലത്ത് പന്ത് തട്ടി ജപ്പാന്റെ വിജയം ആഘോഷിച്ചത്. ജപ്പാൻ ലോകകപ്പ് നേടുമെന്ന വിശ്വാസം പ്രകടിപ്പിച്ച സംഘം ബുധനാഴ്ച നാട്ടിലേക്ക് മടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS